Thursday, July 29, 2021

സംസ്ഥാനത്തെ വിവിധ ജയിലുകളിൽ ആത്മഹത്യ ചെയ്തത് വിചാരണത്തടവുകാരുൾപ്പെടെ 12 പേർ;
20ലേറെ പേർ ആത്മഹത്യക്ക് ശ്രമിച്ചു;
തടവുകാർക്കിടയിൽ ആത്മഹത്യപ്രവണത വർധിച്ചതോടെ സെല്ലുകളിൽ കൊതുകുതിരിയടക്കം വിലക്കി ജയിൽ വകുപ്പ്

Must Read

കോ​ഴി​ക്കോ​ട്: ത​ട​വു​കാ​ർ​ക്കി​ട​യി​ൽ ആ​ത്മ​ഹ​ത്യ​പ്ര​വ​ണ​ത വ​ർ​ധി​ച്ച​തോ​ടെ സെ​ല്ലു​ക​ളി​ൽ കൊ​തു​കു​തി​രി​യ​ട​ക്കം വി​ല​ക്കി ജ​യി​ൽ വ​കു​പ്പ്. ജ​യി​ൽ ച​ട്ട​ത്തി​ൽ അ​നു​ശാ​സി​ക്കാ​ത്ത ഒ​രു സാ​ധ​ന​വും ത​ട​വു​കാ​രു​ടെ കൈ​ക​ളി​ലെ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജ​യി​ൽ ഡി.​ജി.​പി ഋ​ഷി​രാ​ജ് സി​ങ് ഉ​ത്ത​ര​വി​റ​ക്കി​യ​തോ​ടെ പ​രി​ശോ​ധ​ന​യും ക​ർ​ശ​ന​മാ​ക്കി.

സെ​ല്ലു​ക​ളി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളി​ൽ കൊ​തു​കു​തി​രി, സാ​നി​റ്റൈ​സ​ർ നി​ർ​മാ​ണ​ത്തി​നു​പ​യോ​ഗി​ക്കു​ന്ന ആ​ൽ​ക്ക​ഹോ​ൾ, ട​വ്വ​ൽ, ആ​ണി, മൂ​ർ​ച്ച​യു​ള്ള ക​മ്പി എ​ന്നി​വ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ത്മ​ഹ​ത്യ​ശ്ര​മം പ​തി​വാ​ണ്. ഇ​തോ​ടെ​യാ​ണ് ഇ​വ​യൊ​ന്നും സെ​ല്ലു​ക​ളി​ലെ​ത്ത​രു​തെ​ന്ന് നി​ർ​ദേ​ശി​ച്ച​ത്. പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റും പു​റ​ത്തി​റ​ങ്ങി തി​രി​കെ സെ​ല്ലു​ക​ളി​ലേ​ക്ക് പോ​കു​മ്പോ​ൾ ഇ​ത്ത​രം വ​സ്​​തു​ക്ക​ൾ കൈ​വ​ശ​മി​ല്ലെ​ന്ന് വാ​ർ​ഡ​ൻ​മാ​ർ ഉ​റ​പ്പാ​ക്ക​ണം. ജ​യി​ലു​ക​ളി​ലെ ആ​ത്മ​ഹ​ത്യ വി​ല​യി​രു​ത്തി​യ ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ക​മീ​ഷ​ൻ അ​വ ത​ട​യാ​ൻ ന​ട​പ​ടി വേ​ണ​മെ​ന്ന്​ സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളോ​ടു​മാ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​െൻറ​യ​ടി​സ്ഥാ​ന​ത്തി​ൽ ജ​യി​ൽ വ​കു​പ്പ് ആ​ത്മ​ഹ​ത്യ​പ്ര​തി​രോ​ധ നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​പ്പെ​ടു​വി​ച്ചെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഫ​ലം ക​ണ്ടി​ട്ടി​ല്ല. വി​ചാ​ര​ണ​ത്ത​ട​വു​കാ​രു​ൾ​പ്പെ​ടെ 12 പേ​രാ​ണ് ക​ഴി​ഞ്ഞ​വ​ർ​ഷം സം​സ്ഥാ​ന​ത്തെ വി​വി​ധ ജ​യി​ലു​ക​ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്​​ത​ത്. കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ ഒ​ന്നാം​പ്ര​തി ജോ​ളി ജോ​സ​ഫ് ഉ​ൾ​പ്പെ​ടെ 20ലേ​റെ പേ​ർ ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ക​യു​മു​ണ്ടാ​യി. ഈ ​വ​ർ​ഷ​വും മ​ര​ണ​ങ്ങ​ളു​ണ്ട്.

ഒ​റ്റ​പ്പെ​ട്ടെ​ന്ന തോ​ന്ന​ലി​നാ​ലു​ള്ള വി​ഷാ​ദ​മാ​ണ് പ​ല​പ്പോ​ഴും ത​ട​വു​കാ​രു​ടെ ആ​ത്മ​ഹ​ത്യ​ശ്ര​മ​ത്തി​ന് കാ​ര​ണ​മാ​യി വി​ദ​ഗ്​​ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. പു​ക​വ​ലി​ക്കു​ക​യോ മ​ദ്യ​പി​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ ജ​യി​ലി​ലെ​ത്തു​ന്ന​തോ​ടെ ല​ഹ​രി കി​ട്ടാ​തെ പെ​ട്ടെ​ന്ന് മാ​ന​സി​ക വി​ഭ്രാ​ന്തി കാ​ട്ടി ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ക്കു​ന്നു​മു​ണ്ട്. ജ​യി​ൽ വാ​ർ​ഡ​ൻ​മാ​ർ ത​ട​വു​കാ​ർ​ക്ക്​ മാ​ന​സി​ക പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നും മ​നോ​രോ​ഗ വി​ദ​ഗ്​​ധ​രെ നി​യോ​ഗി​ച്ച് കൗ​ൺ​സ​ലി​ങ് ന​ൽ​കു​ക​യും ചെ​യ്യ​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Leave a Reply

Latest News

ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ട്വിറ്ററിൽ ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഏഴ് കോടി പിന്നിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. ഔദ്യോഗിക ട്വിറ്റർ ഹാൻഡിലാണ് 70 മില്യൺ പേർ പിന്തുടരുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറ്റവുമധികം...

More News