Sunday, November 28, 2021

വാഴപ്പഴം കഴിച്ച് ആഢംബരമായി ജീവിച്ചുവെന്ന് ആരോപിച്ച് ഏഴ് സിറിയൻ അഭയാർത്ഥികളെ തുർക്കി നാടുകടത്താൻ ഒരുങ്ങുന്നു

Must Read

വാഴപ്പഴം കഴിച്ച് ആഢംബരമായി ജീവിച്ചുവെന്ന് ആരോപിച്ച് ഏഴ് സിറിയൻ അഭയാർത്ഥികളെ തുർക്കി നാടുകടത്താൻ ഒരുങ്ങുന്നു . സിറിയയിലെ പോരാട്ടത്തിൽ ചേരുന്നതിന് പകരം ആഢംബര ജീവിതത്തിൽ താല്പര്യം കാട്ടുന്നുവെന്ന് പറഞ്ഞാണ് ഇവരെ നാടുകടത്തുന്നത് .

അടുത്തിടെ സിറിയൻ അഭയാർത്ഥികൾക്ക് ധാരാളം വാഴപ്പഴം വാങ്ങാൻ കഴിയുന്നുവെന്നും തനിക്ക് പഴം വാങ്ങാൻ കഴിയുന്നില്ലെന്നും ഒരു തുർക്കി പൗരൻ പരാതിപ്പെട്ടിരുന്നു . പിന്നാലെ സിറിയക്കാർ പോരാട്ടത്തിൽ ചേരുന്നതിന് പകരം സിറിയക്കാർ അതിരുകടന്ന രീതിയിൽ ജീവിക്കുന്നുവെന്ന് ആരോപിച്ച് തുർക്കി വനിതയും രംഗത്ത് വന്നു .

തുടർന്ന് സോഷ്യൽ മീഡിയയി സിറിയക്കാർക്കെതിരെ ശക്തമായ വിമർശനങ്ങളുയർന്നു . അവരെ വെടിവച്ച് കൊല്ലാനും ആഹ്വാനമുണ്ടായി . ഇതിൽ പ്രതിഷേധിച്ച് സിറിയക്കാരാകട്ടെ വാഴപ്പഴം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ ഒന്നൊന്നായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു . തുടർന്നാണ് ഏഴ് പേരെ നാടു കടത്താൻ തുർക്കി തീരുമാനിച്ചത്.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News