ചോർന്നൊല്ലിക്കുന്ന വീട്ടിൽനിന്ന് സിവില്‍ സർവിസ് സ്വപ്‌നം കണ്ട മധുബാലക്ക് പിന്തുണയുമായി ടര്‍ബോലക്‌സ് പെയിന്റ്സ്

0

പല്ലശ്ശന: ചോർന്നൊല്ലിക്കുന്ന വീട്ടിൽനിന്ന് സിവില്‍ സർവിസ് സ്വപ്‌നം കണ്ട മധുബാലക്ക് പിന്തുണയുമായി ടര്‍ബോലക്‌സ് പെയിന്റ്സ്. പ്ലാസ്റ്റിക് ഷീറ്റിട്ട ജീർണിച്ച വീട്ടിൽനിന്ന് പ്ലസ് ടു പരീക്ഷയിൽ മുഴുവൻ എ പ്ലസ് നേടിയ വിദ്യാർഥിയെക്കുറിച്ച് ജൂൺ 22ലെ ‘മാധ്യമം’ വാർത്ത കണ്ടാണ് ടര്‍ബോലക്‌സ് പെയിന്റ്‌സ് കമ്പനി അധികൃതർ സഹായവുമായെത്തിയത്.

കൊ​ടു​വാ​യൂ​ർ ജി.​എ​ച്ച്.​എ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി പ​ല്ലാ​വൂ​ർ എം.​കെ ത​റ​യി​ൽ കെ. ​ദേ​വ​ന്‍റെ മ​ക​ളാ​ണ്​ മ​ധു​ബാ​ല. പ്ല​സ് ടു ​ഹ്യു​മാ​നി​റ്റീ​സി​ൽ 1172 മാ​ർ​ക്കാ​ണ് ഇ​വ​ർ നേ​ടി​യ​ത്. വീ​ട്ടി​ലെ പ്ര​യാ​സ​ങ്ങ​ൾ മ​റി​ക​ട​ന്നാ​ണ് മി​ന്നും​വി​ജ​യം.

മ​ധു​ബാ​ല​യു​ടെ സി​വി​ല്‍ സ​ർ​വി​സ് സ്വ​പ്‌​നം യാ​ഥാ​ർ​ഥ്യ​മാ​കും വ​രെ​യു​ള്ള പ​ഠ​ന ചെ​ല​വു​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ട​ര്‍ബോ​ല​ക്‌​സ് പെ​യി​ന്റ്‌​സ് മാ​നേ​ജി​ങ്​ ഡ​യ​റ​ക്ട​ര്‍ ര​ഘു കു​ട്ട​ത്ത് വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഈ ​വ​ര്‍ഷം ക​മ്പ​നി​യു​ടെ സ്‌​കോ​ള​ര്‍ഷി​പ്പി​നാ​യി ആ​ദ്യം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് മ​ധു​ബാ​ല​യാ​ണെ​ന്നും തു​ട​ര്‍ന്നും ഇ​ത്ത​ര​ത്തി​ല്‍ സ്‌​കോ​ള​ര്‍ഷി​പ്പു​ക​ള്‍ ന​ല്‍കു​മെ​ന്നും ര​ഘു കു​ട്ട​ത്ത്​ അ​റി​യി​ച്ചു.

സ്‌​കോ​ള​ര്‍ഷി​പ് ഓ​ഫ​ര്‍ ലെ​റ്റ​റും മൊ​മ​ന്റോ​യും കൈ​മാ​റി. സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ സൗ​മ്യ സു​നി​ത്ത് കാ​ഷ് അ​വാ​ര്‍ഡ് ന​ല്‍കി. ഫൈ​നാ​ന്‍സ് മാ​നേ​ജ​ര്‍ കെ. ​വി​പി​ന്‍, സെ​യി​ല്‍സ് മാ​നേ​ജ​ര്‍ കെ.​എ. അ​നൂ​പ് എ​ന്നി​വ​ര്‍ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here