എട്ടു വയസുകാരിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ കേസില്‍ പ്രതിയായ ട്യൂഷന്‍ ടീച്ചര്‍ക്ക്‌ 20 വര്‍ഷം കഠിനതടവും ലക്ഷംരൂപ പിഴയും ശിക്ഷ

0

തൃശൂര്‍: എട്ടു വയസുകാരിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ കേസില്‍ പ്രതിയായ ട്യൂഷന്‍ ടീച്ചര്‍ക്ക്‌ 20 വര്‍ഷം കഠിനതടവും ലക്ഷംരൂപ പിഴയും ശിക്ഷ. തിരുവില്വാമല സ്വദേശിനി ഷീല(48)യെയാണ്‌ തൃശൂര്‍ ഫാസ്‌റ്റ്‌ട്രാക്ക്‌ സ്‌പെഷല്‍ കോടതി ജഡ്‌ജി ബിന്ദു സുധാകരന്‍ ശിക്ഷിച്ചത്‌. പിഴയടച്ചില്ലെങ്കില്‍ 10 മാസം കൂടി കഠിനതടവ്‌ അനുഭവിക്കണം. ശിക്ഷാ കാലാവധി ഒന്നിച്ചനുഭവിച്ചാല്‍ മതി. പോക്‌സോ കേസില്‍ ഒരു സ്‌ത്രീയെ ശിക്ഷിക്കുന്നത്‌ ആദ്യമായാണ്‌.
2017 ലാണ്‌ കേസിനാസ്‌പദമായ സംഭവം. ഹിന്ദി ട്യൂഷന്‍ നല്‍കാന്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണു കേസ്‌. പോക്‌സോ നിയമ പ്രകാരം 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടയ്‌ക്കാനും ഐ.പി.സി. 377 പ്രകാരം 10 വര്‍ഷം കഠിന തടവിനും 50,000 രൂപ പിഴയടയ്‌ക്കാനുമാണ്‌ വിധി. പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന്‌ 14 സാക്ഷികളെ വിസ്‌തരിച്ചു. 15 രേഖകളും അഞ്ചു തൊണ്ടിമുതലുകളും ഹാജരാക്കി. പ്രതിഭാഗത്തു നിന്നും ഒരു സാക്ഷിയെ വിസ്‌തരിച്ചു.
ചെറുതുരുത്തി ഇന്‍സ്‌പെക്‌ര്‍ സി. വിജയകുമാരനാണ്‌ പ്രതിയെ അറസ്‌റ്റ്‌ ചെയ്‌തത്‌. എ.സി.പി: ടി.എസ്‌. സിനോജ്‌ കുറ്റപത്രം നല്‍കി. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ കെ.പി. അജയ്‌കുമാര്‍ ഹാജരായി.

Leave a Reply