Saturday, April 17, 2021

യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ തേർവാഴ്ച

Must Read

പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു

കോഴിക്കോട്: പ്രതിദിന കൊവിഡ് കേസുകള്‍ 1500 കടന്ന കോഴിക്കോട് ജില്ലയിലെ കണ്ടെയ്ന്‍‍മെന്‍റ് സോണുകളിൽ കളക്ടര്‍ 144 പ്രഖ്യാപിച്ചു. ഈ മേഖലകളിൽ പൊതു- സ്വകാര്യ ഇടങ്ങളിൽ കൂടിച്ചേരലുകൾ...

മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ ആലപ്പുഴ മുന്‍...

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു. പരിധിക്കപ്പുറമുള്ള രോഗികളാണ് ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. ഒരു ബെഡിൽ തന്നെ രണ്ട് രോഗികൾ കിടക്കുന്നതിന്‍റെ ചിത്രങ്ങൾ...

വാഷിങ്ടൻ ∙യുഎസിനെയും ലോകത്തെയും ഞെട്ടിച്ച് യുഎസ് പാർലമെന്റിലേക്ക് അതിക്രമിച്ചു കടന്ന് ട്രംപ് അനുകൂലികളുടെ തേർവാഴ്ച. നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം അംഗീകരിക്കാൻ യുഎസ് കോൺഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെയാണു അക്രമാസക്തരായ ആയിരക്കണക്കിനു ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിലെ സുരക്ഷാവലയം ഭേദിച്ച് അകത്തുകടന്നത്. ഇന്ത്യൻ സമയം പുലർച്ചെ ഒരുമണിയോടെയാണു സംഭവങ്ങൾ.

കാപ്പിറ്റോൾ മന്ദിരത്തിനുള്ളിൽ കടന്നവരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെ ഒരാൾക്കു വെടിയേറ്റതായും ഇയാളുടെ നില ഗുരുതരമാണെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിലേക്കു മാറ്റി. കാപ്പിറ്റോൾ മന്ദിരത്തിനു സമീപത്തു നിന്ന് സ്ഫോടകവസ്തു കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. സ്ഥിതി നിയന്ത്രണവിധേയമാണെന്ന് അധികൃതർ വ്യക്തമാക്കി.

സെനറ്റിലും സഭാഹാളിലും പ്രതിഷേധക്കാർ കടന്നതോടെ ഇരുസഭകളും അടിയന്തരമായി നിർത്തിവച്ചു. യുഎസ് കോൺഗ്രസ് അംഗങ്ങളെ ഒഴിപ്പിച്ചു. യുഎസ് ചരിത്രത്തിൽ ഇതാദ്യമാണ് പാർലമെന്റ് സമ്മേളിക്കുന്നതിടെ ഇത്തരമൊരു സുരക്ഷാവീഴ്ച.

ജനപ്രതിനിധി സഭയും സെനറ്റും ചേരുന്നതിനിടെയാണു സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അനുയായികൾ മന്ദിരത്തിനു പുറത്തു പ്രകടനമായെത്തിയത്. പൊലീസുമായി ഏറ്റുമുട്ടിയ പ്രതിഷേധക്കാർ ആദ്യം ബാരിക്കേഡുകൾ തകർത്തു. പാർലമെന്റ് കവാടങ്ങൾ പൊലീസ് അടച്ചുപൂട്ടിയെങ്കിലും പ്രതിഷേധക്കാർ മന്ദിരത്തിനകത്തു കടക്കുന്നതു തടയാനായില്ല.

കാപ്പിറ്റോൾ മന്ദിരം വളഞ്ഞ സംഭവത്തെ കലാപം സൃഷ്ടിക്കാനുള്ള ശ്രമമെന്നു വിശേഷിപ്പിച്ച ജോ ബൈഡൻ, പിൻവാങ്ങാൻ അനുകൂലികൾക്ക് നിർദേശം നൽകാൻ ട്രംപിനോട് ആവശ്യപ്പെട്ടു. സംഭവത്തെ അപലപിച്ച് ബ്രിട്ടനും അയർലൻഡും രംഗത്തെത്തി.

English summary

Trump supporters, stormed the US Parliament, shocking the US and the world

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News