Tuesday, July 27, 2021

ട്രൂകോളർ ഡേറ്റ ചോർത്തുന്നു; ഹർജിയിൽ കേന്ദ്രസർക്കാരിനും മഹാരാഷ്‌ട്ര സർക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്

Must Read

മും​ബൈ: മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​യ ട്രൂ​കോ​ള​ർ ഡേറ്റ ചോർത്തുന്നു എന്ന് ആരോപിച്ചുള്ള ഹർജിയിൽ കേ​ന്ദ്ര​സ​ർ​ക്കാ​രി​നും മ​ഹാ​രാ​ഷ്‌​ട്ര സ​ർ​ക്കാ​രി​നും ബോം​ബെ ഹൈ​ക്കോ​ട​തി നോ​ട്ടീ​സ്. രാ​ജ്യ​ത്തെ സ്വ​കാ​ര്യ​താ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തുന്നു എന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

ട്രൂ​കോ​ള​ർ ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചു മ​റ്റു ചി​ല പ​ങ്കാ​ളി​ക​ൾ​ക്കു ന​ൽ​കു​ക​യും ഉ​ത്ത​ര​വാ​ദി​ത്തം ഉ​പ​യോ​ക്താ​വി​ൻറെ ത​ല​യി​ൽ കെ​ട്ടി​വ​യ്ക്കു​ക​യും ചെ​യ്യു​ന്നു എ​ന്നാ​ണു ഹ​ർ​ജി​യി​ലെ പറയുന്നത്. യു​പി​ഐ (യൂ​ണി​ഫൈ​ഡ് പേ​മെ​ൻറ്സ് ഇ​ൻറ​ർ​ഫേ​സ്) സേ​വ​ന​വു​മാ​യി ഉ​പ​യോ​ക്താ​ക്ക​ളു​ടെ അ​നു​വാ​ദ​മോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ളോ കൂ​ടാ​തെ ട്രൂ​കോ​ള​ർ ബ​ന്ധി​പ്പി​ക്കു​ന്നു​ണ്ടെ​ന്നും ഹ​ർ​ജി​യി​ൽ ആരോപണം ഉന്നയിക്കുന്നു.

വാ​യ്പാ​ദാ​താ​ക്ക​ൾ ട്രൂ​കോ​ള​ർ ശേ​ഖ​രി​ക്കു​ന്ന ഡേ​റ്റ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നും ഹർജിയിൽ പറയുന്നു. മൂ​ന്നാ​ഴ്ച​യ്ക്കു​ള്ളി​ൽ നോട്ടീസിന് മ​റു​പ​ടി ന​ൽ​കാ​നാ​ണു കേ​ന്ദ്ര​ത്തോ​ടും മ​ഹാ​രാ​ഷ്‌​ട്ര​യോ​ടും മ​റ്റ് ക​ക്ഷി​ക​ളോ​ടും കോടതി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News