ബംഗാളിൽ തൃണമൂൽ വക്താവും മന്ത്രിയുമായ സുവേന്ദു അധികാരി രാജി വെച്ചു. തൃണമൂൽ നേതൃത്വവുമായി ഇടഞ്ഞു നിൽക്കുന്ന സുവേന്ദു അധികാരി ഒരു മാസമായി പാർട്ടിയുമായി അകന്ന് പ്രവര്‍ത്തിക്കുകയായിരുന്നു. രാജി ഗവർണർ ജഗ്ദീപ് ധങ്കർ സ്വീകരിച്ചു.
സംസ്ഥാന ഗതാഗത – ജലവിഭവ വകുപ്പ് മന്ത്രിയായിരുന്നു സുവേന്ദു അധികാരി. കഴിഞ്ഞ കുറേ കാലങ്ങളായി പാർട്ടിയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന ഇദ്ദേഹം സ്വന്തം നിലക്ക് റാലികൾ സംഘടിപ്പിച്ചിരുന്നു. ഇത് തൃണമൂൽ കേന്ദ്രങ്ങളെ ചൊടിപ്പിക്കുകയായിരുന്നു. തുടർന്നും ജനസേവനവുമായി മുന്നോട്ട് പോവുകയാണ് ഉദ്ദേശ്യമെന്ന് മുഖ്യമന്ത്രിക്കും ഗവർണർക്കുമായി രാജി സമർപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
പാർട്ടി വിട്ട അധികാരി ബി.ജെ.പിയിൽ ചേർന്നേക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്. തൃണമൂലിലെ ജനകീയ മുഖങ്ങളില്‍ ഒരാളായ സുവേന്ദു അധികാരിയുടെ കൊഴിഞ്ഞു പോക്ക് നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന മമതക്കും സംഘത്തിനും വലിയ തിരിച്ചടിയായിരിക്കും. Trinamool spokesperson and minister Suvendu Adhikari has resigned in Bangalore. It has been a month since Suvendu Adhikari, who has been at loggerheads with the