Friday, June 25, 2021

മമത ബാനർജിയുടെ വിശ്വസ്തനായിരുന്ന മുകുൾ റോയ് ബിജെപി ബാന്ധവം ഉപേക്ഷിച്ച് പാർട്ടിയിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് സൂചന നൽകി തൃണമൂല്‍ എംപി സൗഗത റോയ്

Must Read

ന്യൂ​ഡ​ല്‍​ഹി: മ​മ​ത ബാ​ന​ർ​ജി​യു​ടെ വി​ശ്വ​സ്ത​നാ​യി​രു​ന്ന മു​കു​ൾ റോ​യ് ബി​ജെ​പി ബാ​ന്ധ​വം ഉ​പേ​ക്ഷി​ച്ച് പാർട്ടിയിലേക്ക് മ​ട​ങ്ങി​യെ​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന ന​ൽ​കി തൃ​ണ​മൂ​ല്‍ എം​പി സൗ​ഗ​ത റോ​യ്. പാ​ർ​ട്ടി വി​ട്ടു​പോ​യ​വ​രി​ൽ മ​മ​ത ബാ​ന​ർ​ജി​യെ ക​ടു​ത്ത ഭാ​ഷ​യി​ൽ വി​മ​ർ​ശി​ച്ച​വ​രും അ​ല്ലാ​ത്ത​വ​രു​മു​ണ്ട്. മു​കു​ൾ റോ​യ് ഒ​രി​ക്ക​ലും മു​ഖ്യ​മ​ന്ത്രി​യെ പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്ന് സൗ​ഗ​ത റോ​യ് പ​റ​ഞ്ഞു.

കോ​ൽ​ക്ക​ത്ത‍​യി​ൽ ന​ട​ന്ന ബി​ജെ​പി നേ​തൃ​ത്വ യോ​ഗ​ത്തി​ൽ​നി​ന്നും മു​കു​ൾ റോ​യ് വി​ട്ടു​നി​ന്ന​ത് മു​ത​ൽ തൃ​ണ​മൂ​ലി​ലേ​ക്കു​ള്ള മ​ട​ക്കം സം​ബ​ന്ധി​ച്ച അ​ഭ്യൂ​ഹം ശ​ക്ത​മാ​ണ്. ഇ​തി​നി​ടെ​യാ​ണ് മു​കു​ൾ റോ​യി​യെ പി​ന്തു​ണ​ച്ചു​ള്ള സൗ​ഗ​ത​യു​ടെ പ​ര​സ്യ​പ്ര​സ്താ​വ​ന. എ​ന്നാ​ൽ ബി​ജെ​പി​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സും വി​ഷ​യ​ത്തി​ൽ നി​ശ​ബ്ദ​ത പാ​ലി​ക്കു​ക​യും റോ​യ് സ​സ്പെ​ൻ​സ് നി​ല​നി​ർ​ത്തു​ക​യു​മാ​ണ്.

നി​ര​വ​ധി നേ​താ​ക്ക​ള്‍ തൃ​ണ​മൂ​ല്‍ കോ​ണ്‍​ഗ്ര​സി​ലേ​ക്ക് തി​രി​കെ വ​രാ​ന്‍ ആ​ഗ്ര​ഹി​ച്ച് അ​ഭി​ഷേ​ക് ബാ​ന​ര്‍​ജി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. ആ​വ​ശ്യ​മു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് പാ​ര്‍​ട്ടി​യെ വ​ഞ്ചി​ച്ച​വ​രാ​ണ് അ​വ​ര്‍. അ​വ​രു​ടെ മ​ട​ങ്ങി​വ​ര​വ് സം​ബ​ന്ധി​ച്ച് അ​ന്തി​മ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് മ​മ​ത ബാ​ന​ര്‍​ജി​യാ​ണ്, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ര്‍​ട്ടി വി​ട്ട​ശേ​ഷം മ​മ​ത​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച​വ​രും പ​ര​സ്യ​വി​മ​ര്‍​ശ​നം ന​ട​ത്താ​ത്ത​വ​രു​മെ​ന്ന് ഇ​വ​രെ ര​ണ്ടാ​യി വേ​ര്‍​തി​രി​ച്ച് കാ​ണേ​ണ്ട​താ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പാ​ര്‍​ട്ടി വി​ട്ട​ശേ​ഷം മ​മ​ത​യെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച ആ​ളാ​ണ് സു​വേ​ന്ദു അ​ധി​കാ​രി. എ​ന്നാ​ല്‍ മു​ക​ള്‍ റോ​യ് ഒ​രി​ക്ക​ലും മ​മ​ത​യെ​ക്കു​റി​ച്ച് മോ​ശ​മാ​യി സം​സാ​രി​ച്ചി​ട്ടി​ല്ല, സൗ​ഗ​ത റോ​യ് പ​റ​ഞ്ഞു.

മ​മ​ത​യു​ടെ അ​ടു​ത്ത അ​നു​യാ​യി ആ​യി​രു​ന്ന മു​കു​ള്‍ റോ​യ് 2017ല്‍ ​ആ​ണ് തൃ​ണ​മൂ​ല്‍ വി​ട്ട് ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി തൃ​ണ​മൂ​ല്‍ നേ​താ​ക്ക​ളെ ബി​ജെ​പി​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​തി​ല്‍ മു​കു​ള്‍ റോ​യ് പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​രു​ന്നു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News