Friday, April 16, 2021

കാടിൻ്റെ മക്കൾക്കും വേണം ഒരു സീറ്റ്; വീഡിയോ റിപ്പോർട്ട്

Must Read

കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ

ഇൻഡോർ: കോവിഡ് വാക്സിൻ കരിഞ്ചന്തയിൽ വിൽക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മധ്യപ്രദേശിലാണ് സംഭവം. അറസ്റ്റിലായവരിൽ ഒരു മെഡിക്കൽ ഷോപ്പ് ഉടമയും മെഡിക്കൽ റെപ്രസന്‍റേറ്റീവും ഉൾപ്പെടുന്നു. കോ​വി​ഡ്...

അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതി സജയ് ദത്ത് പാലാരിവട്ടം പോലീസിന് മുമ്പിൽ കീഴടങ്ങി; മറ്റു നാലു പ്രതി കളെപറ്റി വ്യക്തമായ വിവരം ലഭിച്ചെന്ന് പോലീസ്

പോളി വടക്കൻ കൊച്ചി: വള്ളികുന്നത്ത് പതിനഞ്ചുകാരനായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ആലപ്പുഴ വള്ളിക്കുന്നം പുത്തൻപുരയ്ക്കൽ അജിമോൻ മകൻ സജയ് ദത്ത് (21)  കീഴടങ്ങി. അൽപസമയം...

പ്രമുഖ വ്യവസായി എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി

കൊച്ചി: പ്രമുഖ വ്യവസായി എം എ യൂസഫലി നട്ടെല്ലിന് ശസ്ത്രക്രിയയ്ക്ക് വിധേയനായി. ഹെലികോപ്റ്റർ അപകടത്തിൽ നടുവിന് പരിക്കേറ്റതിനെത്തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ജർമനിയിൽ നിന്നുള്ള പ്രശസ്ത ന്യൂറോ...

സി. സി. ശരണ്യ

പണ്ടുകാലം മുതല്‍ക്കേ സമൂഹത്തില്‍ തഴയപ്പെട്ട വിഭാഗമാണ് ആദിവാസികള്‍. അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്ന കാര്യത്തിലാണെങ്കിലും അവകാശങ്ങള്‍ നേടിയെടുക്കുന്ന കാര്യത്തിലാണെങ്കിലും അവരുടെ അഭിപ്രായങ്ങളൊന്നും വേണ്ടരീതിയില്‍ അംഗീകരിക്കപ്പെട്ടിരുന്നില്ലായെന്നത് അവഗണിക്കാന്‍ കഴിയാത്ത വാസ്തവമാണ്. സ്വന്തമായി അഭിപ്രായങ്ങളും സ്വതന്ത്ര നിലപാടുകളുമുള്ള ആദിവാസി സമുദായക്കാരില്‍ നിന്ന് ഇതുവരെ ആരും ഒരു നിയമസഭാ തിരഞ്ഞെടുപ്പിലോ പഞ്ചായത്ത് തിരഞ്ഞെടുപ്പിലോ മല്‍സരിച്ചിട്ടില്ല. മല്‍സരിപ്പിച്ചിട്ടില്ലായെന്നു പറയുന്നതാവും കൂടുതലുചിതം.

ഗോത്രവിഭാഗകാരിൽ ഏറെയും കോൺഗ്രസ്‌ പാർട്ടിയുടെ നയങ്ങൾ പിന്തുടരുന്നവരാണ്. എന്നാൽ അവരിൽ ഒരാളെപോലും പാർട്ടി ഇതുവരെ മത്സരിപ്പിച്ചിട്ടില്ല. ജാതിയധിഷ്ഠിത ചിന്തയിൽ എല്ലാം നോക്കി കാണുന്ന ഒരുപാട് പേർ ഇന്നും ഉണ്ട് എന്ന വസ്തുതയും ശെരിയാണ്.

വയനാടിലെ അവസ്ഥ നോക്കുകയാണെങ്കിൽ നമുക്കറിയാം, ഏറ്റവും കൂടുതൽ ആദിവാസികൾ ഉള്ള ജില്ലയാണ്. കൂടാതെ സുൽത്താൻ ബത്തേരിയിലും മാനന്തവാടിയിലുമായി രണ്ടു സംവരണ സീറ്റുകൾ കൂടി ഇവർക്കുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിൽ പണിയ സമുദായത്തിന് സീറ്റുകൾ നൽകണമെന്ന് ആദിവാസി കോൺഗ്രസ്‌ പറയുന്നുണ്ടെങ്കിൽ പോലും മറ്റു രീതിയിലുള്ള ഒരു പിന്തുണയും പാർട്ടിയുടെ ഭാഗത്ത് നിന്ന് ഇവർക്ക് കിട്ടുന്നില്ല. സംവരണ സീറ്റുകളിലേക്ക് ഇതുവരെയും പണിയാവിഭാഗത്തെ പരിഗണിച്ചിട്ടും ഇല്ല. അത്തരത്തിൽ നിയമപരമായി മുന്നോട്ടു പോകാൻ ഒരുങ്ങുകയാണ് ആദിവാസി കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ബി. വി. ബോളൻ.

കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകളിലും മത്സരിച്ച സ്ഥാനാർത്ഥികൾ ഒരേയാളാണ്. സംവരണ സീറ്റുകളിൽ മത്സരിക്കുന്നവർ ആദിവാസികൾക്ക് വേണ്ടി ഒരിക്കൽ പോലും സംസാരിച്ചിട്ടില്ലായെന്നതും മനസിലാക്കേണ്ട വസ്തുതയാണ്. ആദിവാസികൾ കൂടുതലുള്ള മണ്ഡലമെന്ന നിലയിൽ അവരിൽ നിന്നൊരാളെ സ്ഥാനാർത്ഥിയായി പരിഗണിക്കേണ്ടത് ന്യായമായ കാര്യമാണ്.

പ്രതിഷേധിച്ചു നേടിയെടുക്കാൻ നോക്കാതെ നിയമപരമായി മുന്നോട്ടു പോവാനാണ് തീരുമാനമെന്നു ഇവർ പറയുന്നതിലും ഒരു കാര്യമുണ്ട്. രാഷ്ട്രീയ സ്വാധീനവും കയ്യൂക്കും ഉള്ളവരോട് പ്രതികരിച്ചിട്ട് ഒരു കാര്യവും ഇല്ലെന്ന് ഇവർക്കറിയാം. സംവരണ സീറ്റ് ആവശ്യപ്പെട്ടുകൊണ്ട് ഉന്നത നേതാക്കളെ കാണുകയൊന്നും ചെയ്തിട്ടില്ലേ എന്നു ചോദിച്ചാൽ, പോയാൽ തിരുവനന്തപുരം വരെ പോവും, അതിനപ്പുറം ആരെയാണ് കാണേണ്ടതെന്നു ഇവർക്കറിയില്ല.

ഒരു ആദിവാസി ആയിപ്പോയി എന്ന കാരണം കൊണ്ട് മാത്രം സംവരണ സീറ്റിലേക്ക് പരിഗണിക്കപ്പെടാതിരിക്കുന്നത് ഇന്ത്യൻ പൗരനോടുള്ള കടുത്ത നീതി നിഷേദമാണ്.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News