‘ജീവിതത്തിൽ ലഭിച്ച അമൂല്യനിധി’; 36കാരനായ ഭർത്താവിനെക്കുറിച്ചുള്ള 81കാരിയുടെ കുറിപ്പ് വൈറൽ

0

പ്രണയത്തിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ബ്രിട്ടീഷുകാരിയായ ഐറിസ് ജോൺസും ഈജിപ്ത് സ്വദേശിയായ മുഹമ്മദ് അഹമ്മദ് ഇബ്രിഹാമും. 2019ലാണ് 82കാരിയായ ഐറിസ് 36കാരനായ മുഹമ്മദുമായി പ്രണയത്തിലാകുന്നത്. ഇരുവരും തമ്മിൽ 46 വയസ്സിന്റെ വ്യത്യാസമാണുള്ളത്. ഒരു വർഷത്തിനുശേഷം 2020ൽ ഇവർ വിവാഹിതരായി.

എന്നാൽ മുഹമ്മദിന്റെ പിതാവ് അടുത്തിടെ രോഗബാധിതനായതിനെത്തുടർന്ന് ഇരുവർക്കും കഴിഞ്ഞ ഒരു മാസം വേർപിരിഞ്ഞ് കഴിയേണ്ടി വന്നു. പിതാവിനെ സന്ദർശിക്കാനായി മുഹമ്മദ് സ്വന്തം നാടായ കെയ്‌റോയിലേക്ക് പോയി. ഇരുവർക്കും പിരിഞ്ഞു കഴിയേണ്ടി വന്നപ്പോഴാണ് ഐറിസ് തന്റെ ഭർത്താവ് തനിയ്ക്ക് ജീവിതത്തിൽ ലഭിച്ച അമൂല്യ നിധിയാണെന്ന് മനസ്സിലാക്കിയതെന്ന് മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

കഴിഞ്ഞ ആഴ്ച്ചയാണ് മുഹമ്മദ് തിരിച്ചെത്തിയത്. തുടർന്നാണ് ഐറിസ്, ഫേസ്ബുക്കിൽ മുഹമ്മദിനെക്കുറിച്ചുള്ള പ്രണയാർദ്രമായ കുറിപ്പ് പങ്കുവച്ചത്.

സോമർസെറ്റ് സ്വദേശിയായ ഈ ബ്രിട്ടീഷ് മുത്തശ്ശി തന്റെ കാമുകനെ പരിചയപ്പെട്ടത് നിരീശ്വരവാദികൾക്കായുള്ള ഒരു ഫേസ്ബുക്ക് പേജിലൂടെയാണ്. നേരിൽ കണ്ടുമുട്ടിയതിന് നാല് ദിവസത്തിന് ശേഷം അവർ കെയ്‌റോയിൽ വച്ച് വിവാഹിതരാകാൻ ശ്രമിച്ചിരുന്നു. എന്നാൽ അന്ന് പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ സാധിച്ചില്ല. ഒടുവിൽ ഒരു വർഷത്തിന് ശേഷം അവർക്ക് വിവാഹിതരാകാൻ കഴിഞ്ഞു. മൂന്ന് വർഷത്തെ വിസയിൽ മുഹമ്മദ് ബ്രിട്ടനിലെത്തുകയും ചെയ്തു

Leave a Reply