യാത്ര നിഗൂഡത തേടിയുള്ള സഞ്ചാരം കൂടിയാണ്

0

യാത്ര നിഗൂഡത തേടിയുള്ള സഞ്ചാരം കൂടിയാണ്. സന്ദർശകരെ വിസ്മയിപ്പിക്കുന്ന നിരവധിയിടങ്ങൾ ഇന്ത്യക്കകത്തും വിദേശത്തുമൊക്കെയുണ്ട്. യാത്രകൾക്ക് നിറംപകരുന്നത് വിസ്മയം നിറഞ്ഞ കഥകളും കേൾക്കുമ്പോഴും കാഴ്ചകളും കാണുമ്പോഴുമാണ്. നമ്മളിൽ പലരും അറിയാത്ത പല രഹസ്യങ്ങളും പ്രകൃതി കാത്തുവച്ചിട്ടുണ്ട്. ആ കാഴ്ചകളിലേക്ക് എത്തിച്ചേരുക എന്നതാണ് പ്രധാനം. നിറഞ്ഞൊഴുകുന്ന പുഴകൾ കണ്ടിട്ടുണ്ടെങ്കിലും ഒരേ സമയം അഞ്ചു നിറത്തിലൊഴുകുന്ന നദി കണ്ടിട്ടുണ്ടോ? ഞെട്ടേണ്ട അങ്ങനെയൊരു തടാകം കൊളംബിയയിലുണ്ട്.

യാത്ര നിഗൂഡത തേടിയുള്ള സഞ്ചാരം കൂടിയാണ് 1
യാത്ര നിഗൂഡത തേടിയുള്ള സഞ്ചാരം കൂടിയാണ് 2
യാത്ര നിഗൂഡത തേടിയുള്ള സഞ്ചാരം കൂടിയാണ് 3

മഞ്ഞ, പച്ച, കറുപ്പ്, നീല,ചുവപ്പ് എന്നീ നിറങ്ങളിലാണ് നദി ഒഴുകുന്നത്. ഇളം റോസ്, രക്തച്ചുവപ്പ് നിറത്തിലും കാണാം. ആരും നിറം കലർത്തിയതല്ല. മക്കാരീനിയ ക്ലാവിഗേര’ എന്ന ജലസസ്യമാണ് ഈ പ്രതിഭാസത്തിനു കാരണം. പാറക്കെട്ടുകളിലും നദിയുടെ അടിത്തട്ടിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇവയ്ക്കൊപ്പം ജലത്തിന്റെ താപനിലയും സൂര്യപ്രകാശത്തിന്റെ തോതും കൂടിച്ചേരുമ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വര്‍ണങ്ങളായി വെള്ളത്തിനു മുകളില്‍ തിളങ്ങും.

അഞ്ചുനിറത്തിലൊഴുകുന്ന നദിയെന്നും ലിക്വിഡ് റെയിൻബോ എന്നും അറിയപ്പെടുന്ന കൊളംബിയൻ നദിയാണ് കാനോ ക്രിസ്‌റ്റൈൽസ്. ജൂലൈ അവസാനം മുതൽ നവംബർ വരെയാണ് നദിയിലെ നിറങ്ങൾ വ്യത്യസ്തപ്പെട്ടു കാണുന്നത്. സെറാനിയ ഡി ലാ മകരീന നാഷണൽ പാർക്കിലാണ് 100 കിലോമീറ്റർ നീളമുള്ള കാനോ ക്രിസ്റ്റൽസ്.

ഇൗ കാഴ്ച കാണാനും ചിത്രങ്ങൾ പകർത്താനുമായി നിരവധിപേരാണ് ഇവിടേയ്ക്ക് എത്തിച്ചേരുന്നത്. പ്രകൃതിസംരക്ഷണനിയമം ശക്തമാക്കിയതിന്റെ ഭാഗമായി ഇപ്പോള്‍ സഞ്ചാരികള്‍ക്ക് പ്രത്യേകം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. സഞ്ചാരിയുടെ ഗ്രൂപ്പില്‍ ഏഴുപേരില്‍ കൂടുതല്‍ പാടില്ലെന്നും ദിവസത്തില്‍ 200 പേരില്‍ക്കൂടുതല്‍ ഇവിടേക്ക് കടത്തിവിടുകയുമില്ല. നദിയില്‍ ഇറങ്ങുന്നതിലും കര്‍ശനമായും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഇൗ നിബന്ധനകളൊക്കെയും പാലിച്ച് ഇൗ അദ്ഭുതകാഴ്ച ആസ്വദിക്കാനായി സഞ്ചാരികൾ എത്താറുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here