Sunday, September 19, 2021

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല സംബന്ധിച്ച ക്രമക്കേട് പരാതിയിൽ ആറ് ഉദ്യോഗസ്ഥർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി

Must Read

ഏറ്റുമാനൂർ: ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ സ്വർണംകെട്ടിയ രുദ്രാക്ഷമാല സംബന്ധിച്ച ക്രമക്കേട് പരാതിയിൽ ആറ് ഉദ്യോഗസ്ഥർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. തിരുവാഭരണ കമ്മീഷണർ അജിത് കുമാർ ഉൾപ്പെടെയുള്ളവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ക്രമക്കേസ് ബോർഡിനെ അറിയിക്കാത്തതിനാണ് ഉദ്യോഗസ്ഥർക്കെതിരേ ദേവസ്വം ബോർഡിന്റെ നോട്ടീസ്.

തിരുവാഭരണ കമ്മീഷണർ അജിത് കുമാർ, ക്ഷേത്രത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർമാർ, വൈക്കം ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ, ഏറ്റുമാനൂർ ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ ഉൾപ്പെടെ ആറ് ഉദ്യോഗസ്ഥർക്കാണ് വീഴ്ച പറ്റിയെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിൽ കാരണംകാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്. ഇവരുടെ വിശദീകരണം കേട്ടശേഷമായിരിക്കും അച്ചടക്ക നടപടികൾ ഉൾപ്പെടെയുള്ള മറ്റ് നടപടികളിലേക്ക് ദേവസ്വം ബോർഡ് പോകുക.

എന്നാൽ, രണ്ടര ഗ്രാം സ്വർണം മാത്രമാണ് നഷ്ടപ്പെട്ടതെന്നാണ് ദേവസ്വം ബോർഡിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. എന്നിരുന്നാലും സംഭവം ദേവസ്വം ബോർഡിനെ അറിയിക്കുന്നതിൽ വലിയ വീഴ്ച ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട് എന്നാണ് വിലയിരുത്തൽ. ദേവസ്വം വിജിലൻസ് റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരിക്കുന്നത്.

നേരത്തെ, തനിക്ക് കിട്ടുമ്പോൾ നിലവിലുള്ള 72 മുത്തുകളുള്ള രുദ്രാക്ഷം കെട്ടിയ സ്വർണമാലയാണ് ലഭിച്ചതെന്ന് മുൻ മേൽശാന്തി കോട്ടയം ഡിവൈ.എസ്.പി. ജെ.സന്തോഷ് കുമാറിന്റെ ഓഫീസിൽ ഹാജരായി മൊഴി നൽകിയിരുന്നു. ഏറ്റെടുക്കുന്ന സമയത്ത് കിട്ടിയ മാലയ്ക്ക് വിഗ്രഹത്തിൽ ചാർത്താനുള്ള വലുപ്പം ഇല്ലാതിരുന്നതിനാൽ ചാർത്തിയിട്ടേയില്ല. അതിനാൽ ബോക്സിൽ തന്നെ മാല സൂക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മാലയ്ക്ക് പഴക്കം തോന്നാത്തതെന്നും മുൻ മേൽശാന്തി മൊഴി നൽകി.

മാല കാണാതായെന്നാണ് ദേവസ്വം വിജിലൻസ് ദേവസ്വം ബോർഡിനു നൽകിയ അന്വേഷണ റിപ്പോർട്ടിലുള്ളത്. ഇതിൻപ്രകാരം മുൻ മേൽശാന്തിക്കെതിരേ കേസെടുക്കാൻ നീക്കംനടന്നിരുന്നു. പോലീസിന്റെ സമാന്തര അന്വേഷണവും നടക്കുന്നുണ്ട്. 2021 ജൂലായ് അഞ്ചിന് പുതിയ മേൽശാന്തിക്ക് മാലയും മറ്റു സാമഗ്രികളും കൈമാറുന്ന സമയത്ത് ചുമതലയിലുണ്ടായിരുന്ന ദേവസ്വം ഉദ്യോഗസ്ഥന്റെയും ദേവസ്വം സ്വർണപ്പണിക്കാരന്റെയും മൊഴികൾ രേഖപ്പെടുത്തിരുന്നു. മാലയുടെ പഴക്കം സംബന്ധിച്ച് ശാസ്ത്രീയപഠനം നടത്തും.

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News