Wednesday, December 1, 2021

ഗതാഗതമന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും

Must Read

കോട്ടയം: ചൊവ്വാഴ്ച മുതൽ സ്വകാര്യബസുകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഗതാഗതമന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ് ഉടമകളുമായി ചർച്ച നടത്തും. ഇന്ന് രാത്രി പത്തിന് കോട്ടയം ഗസ്റ്റ് ഹൗസിലാണ് ചർച്ച.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ ഉ​ൾ​പ്പ​ടെ​യു​ള്ള യാ​ത്രാ​നി​ര​ക്ക് വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം. ഡീ​സ​ൽ സ​ബ്സി​ഡി ന​ൽ​ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​ഘ​ട​ന ആ​വ​ശ്യ​പ്പെ​ട്ടു. മി​നി​മം ചാ​ർ​ജ് 12 രൂ​പ​യാ​ക്ക​ണം എ​ന്നാ​ണ് സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​ടെ പ്ര​ധാ​ന ആ​വ​ശ്യം.

വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ മി​നി​മം ചാ​ർ​ജ്ജ് ആ​റ് രൂ​പ​യാ​ക്ക​ണം, കി​ലോ മീ​റ്റ​റി​ന് ഒ​രു രൂ​പ​യാ​യി വ​ർ​ധി​പ്പി​ക്ക​ണം, തു​ട​ർ​ന്നു​ള്ള ചാ​ർ​ജ് യാ​ത്ര നി​ര​ക്കി​ന്‍റെ 50 ശ​ത​മാ​ന​മാ​ക്ക​ണം എ​ന്നി​വ​യാ​ണ് മ​റ്റ് ആ​വ​ശ്യ​ങ്ങ​ള്‍.

ബ​സു​ട​മ സം​യു​ക്ത സ​മി​തി​യാ​ണ് സ​മ​രം പ്ര​ഖ്യാ​പി​ച്ച​ത്. കോ​വി​ഡ് കാ​ലം ക​ഴി​യു​ന്ന​തു​വ​രെ വാ​ഹ​ന നി​കു​തി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ​സു​ട​മ​ക​ളു​ടെ സം​യു​ക്ത സ​മി​തി ആ​വ​ശ്യ​പെ​ട്ടു.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News