കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു

0

ചെന്നൈ: കേരളത്തിലെ പൊതു ഗതാഗത സൗകര്യ വികസനത്തിനായി തമിഴ്‌നാടുമായി കൈകോർക്കുമെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു. കേരളത്തിലേയും തമിഴ്‌നാട്ടിലേയും പൊതു ഗതാഗത രംഗത്ത് കൂടുതൽ സഹകരണമാവശ്യപ്പെട്ടു തമിഴ്‌നാട് ഗതാഗതമന്ത്രി ആർ.എസ്. രാജാ കണ്ണപ്പയുമായും ധനകാര്യമന്ത്രി പളനി വേൽ ത്യാഗരാജനുമായി ചെന്നൈയിൽ ചർച്ച നടത്തിയ ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

ഭാ​ര​ത് സീ​രീ​സി​ൽ വാ​ഹ​ന​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തോ​ടു​കൂ​ടി ഇ​ന്ന് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന വ​രു​മാ​ന​ത്തി​ൽ കു​റ​വു​ണ്ടാ​കും. അ​തു​കൊ​ണ്ട് കേ​ര​ള​വും ത​മി​ഴ്‌​നാ​ടും ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന​ങ്ങ​ൾ ഭാ​ര​ത് സീ​രീ​സ് ഇ​ത് വ​രെ ന​ട​പ്പി​ലാ​ക്കി​യി​ട്ടി​ല്ല. സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ​ക്ക് വ​ലി​യ സാ​മ്പ​ത്തി​ക ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നു​ള്ള​ത് കൊ​ണ്ട് അ​ത് നി​ക​ത്തു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​രു​മാ​യി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

ചെ​ക്ക് പോ​സ്റ്റു​ക​ൾ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന കേ​ന്ദ്ര നി​ർ​ദ്ദേ​ശം ന​ട​പ്പാ​ക്കു​മ്പോ​ൾ ഉ​ണ്ടാ​യേ​ക്കാ​വു​ന്ന പ്ര​ശ്‌​ന​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. അ​ന​ധി​കൃ​ത സാ​ധ​ന​ങ്ങ​ൾ ക​ട​ത്തി​ക്കൊ​ണ്ട് പോ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്. അ​തു​പോ​ലെ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് വ​രു​ക​യും പോ​കു​ക​യും ചെ​യ്യു​ന്ന സാ​ധ​ന​ങ്ങ​ൾ എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ക​ഴി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കേ​ര​ളം- ത​മി​ഴ്‌​നാ​ട് ചെ​ക്ക് പോ​സ്റ്റു​ക​ളി​ൾ ഉ​ണ്ടാ​കു​ന്ന​പ്ര​ശ്‌​ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ വേ​ണ്ടി ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലേ​യും ഗ​താ​ഗ​ത സെ​ക്ര​ട്ട​റി​മാ​ർ, ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മീ​ഷ​ണ​ർ​മാ​ർ എ​ന്നി​വ​രെ ചേ​ർ​ത്ത് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ക​മ്മി​റ്റി രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും കേ​ര​ളം നി​ർ​ദ്ദേ​ശി​ച്ചു. ത​മി​ഴ്‌​നാ​ടു​മാ​യു​ള്ള അ​ന്ത​ർ സം​സ്ഥാ​ന വാ​ഹ​ന പെ​ർ​മി​റ്റി​നെ സം​ബ​ന്ധി​ച്ച് സെ​ക്ര​ട്ട​റി ത​ല​ത്തി​ൽ കൂ​ടു​ത​ൽ ച​ർ​ച്ച ന​ട​ത്തി തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

കോ​വി​ഡ് കാ​ര​ണം അ​ട​ച്ചി​ട്ട അ​തി​ർ​ത്തി പൊ​തു ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്ന് ന​ൽ​കി​യ​തി​ന് ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നും മ​ന്ത്രി​മാ​ർ​ക്കും മ​ന്ത്രി ആ​ന്‍റ​ണി രാ​ജു പ്ര​ത്യേ​ക ന​ന്ദി അ​റി​യി​ച്ചു.

Leave a Reply