ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

0

തിരുവനന്തപുരം∙ ബസ് ചാര്‍ജ് വര്‍ധനയില്‍ ഉടന്‍ തീരുമാനമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തു നിന്ന് തിരിച്ചെത്തിയാലുടന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികള്‍ക്കു യാത്ര സൗജന്യമാക്കുന്നതു സജീവ പരിഗണനയിലാണെന്നും ആന്‍റണി രാജു മനോരമന്യൂസിനോടു പറഞ്ഞു.

സംസ്ഥാനത്തു ബസ് ചാര്‍ജ് വര്‍ധിപ്പിക്കുമെന്നു കഴിഞ്ഞ നവംബറിലാണു സര്‍ക്കാര്‍ ബസുടമകള്‍ക്കു ഉറപ്പ് നല്‍കിയത്. രണ്ട് മാസം പിന്നിട്ടിട്ടും ഈ ഉറപ്പ് പാലിക്കാത്തതില്‍ ബസുടമകള്‍ നിലപാടു കടുപ്പിക്കാനിരിക്കെയാണു ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രതികരണം. മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്നാണ് ബസുടമകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ അത്രയും വര്‍ധനയുണ്ടാകില്ലെന്ന സൂചന ഗതാഗത മന്ത്രി നല്‍കി. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധിപ്പിക്കുമ്പോള്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വിദ്യാര്‍ഥികളുടെ യാത്ര സൗജന്യമാക്കാനാണു സര്‍ക്കാര്‍ ഒരുങ്ങുന്നത്.

Leave a Reply