Wednesday, October 27, 2021

കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു

Must Read

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് സ്റ്റാൻഡുകളിൽ ബെവ്കോ ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. കെഎസ്ആർടിസി ഡിപ്പോകളും സ്റ്റാൻഡും ഇല്ലാത്ത ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളിൽ ഔട്ട്ലറ്റുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യത പരിശോധിക്കുകയാണെന്നും ഇക്കാര്യത്തിൽ ബെവ്കോയുമായി ചർച്ച തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അ​തേ​സ​മ​യം, സം​സ്ഥാ​ന​ത്തെ ബീ​വ​റേ​ജ് കോ​ര്‍​പ്പ​റേ​ഷ​ന് കീ​ഴി​ലു​ള്ള മ​ദ്യ വി​ല്‍​പ്പ​ന ശാ​ല​ക​ള്‍ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​മ​യ​ത്തി​ൽ മാ​റ്റം. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ ബെ​വ്കോ ഔ​ട്ട്‌​ലെ​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കും. വെ​ള്ളി​യാ​ഴ്ച മു​ത​ലാ​ണ് സ​മ​യ​ക്ര​മ​ത്തി​ല്‍ മാ​റ്റം.

അ​തേ​സ​മ​യം സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റ​മി​ല്ല. രാ​വി​ലെ 11 മു​ത​ൽ രാ​ത്രി ഒ​ൻ​പ​ത് വ​രെ​യാ​യി​രി​ക്കും ബാ​റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News