വൈറ്റില ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ ഈ മാസം 16 മുതല്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നു

0

കൊച്ചി: വൈറ്റില ജംഗ്ഷനിൽ അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിനു പരിഹാരം കാണാന്‍ ഈ മാസം 16 മുതല്‍ ഒരാഴ്ചത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ഗതാഗത പരിഷ്‌കാരം നടപ്പാക്കുന്നു. എന്‍എച്ച് 66ലൂടെ പാലാരിവട്ടം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങള്‍ വൈറ്റില മേൽപ്പാലത്തിലൂടെ യാത്ര ചെയ്ത് ഡെക്കാത്തലണിനു മുന്നിലുള്ള യൂ ടേണിലൂടെ കടവന്ത്ര, എറണാകുളം ഭാഗത്തേക്കു പോകണമെന്നതാണ് ഇതില്‍ പ്രധാനപ്പെട്ടത്.

പാ​ലാ​രി​വ​ട്ടം ഭാ​ഗ​ത്തു​നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ത്തി​വി​ടി​ല്ല. മേ​ൽ​പ്പാ​ലം വ​ഴി സ​ഞ്ച​രി​ച്ചാ​ല്‍ ഈ ​വാ​ഹ​ന​ങ്ങ​ള്‍​ക്കു മൂ​ന്നു മി​നി​റ്റു​കൊ​ണ്ട് സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ റോ​ഡി​ല്‍ എ​ത്താ​മെ​ന്നും 12 മി​നി​റ്റ് വ​രെ സ​മ​യം ലാ​ഭി​ക്കാ​മെ​ന്നും കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റേ​റ്റി​ല്‍ നി​ന്നു​ള്ള പ​ത്ര​ക്കു​റി​പ്പി​ല്‍ പ​റ​യു​ന്നു.

പൊ​ന്നു​രു​ന്നി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു സ​ഹോ​ദ​ര​ന്‍ അ​യ്യ​പ്പ​ന്‍ റോ​ഡു വ​ഴി​യും, തൃ​പ്പൂ​ണി​ത്തു​റ റോ​ഡ് വ​ഴി​യും ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്ക് പോ​കാം. ഈ ​വാ​ഹ​ന​ങ്ങ​ളും ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ത്തി വി​ടി​ല്ല.

പൊ​ന്നു​രു​ന്നി ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍​ക്കു എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന​തി​നു സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് റോ​ഡ് ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്. ഈ ​വാ​ഹ​ന​ങ്ങ​ള്‍ ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ത്തി വി​ടു​ന്ന​ത​ല്ല. ക​ണി​യാ​മ്പു​ഴ റോ​ഡി​ല്‍ നി​ന്ന് ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു സ​ഞ്ച​രി​ക്കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ വൈ​റ്റി​ല മൊ​ബി​ലി​റ്റി ഹ​ബ് റോ​ഡ് വ​ഴി​യോ, മെ​ട്രോ സ്റ്റേ​ഷ​ന്‍ റോ​ഡ് വ​ഴി​യോ പോ​ക​ണം. ഈ ​വാ​ഹ​ന​ങ്ങ​ളും ജം​ഗ്ഷ​നി​ലൂ​ടെ ക​ട​ത്തി വി​ടി​ല്ല.

Leave a Reply