Monday, April 12, 2021

ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിനു കർഷകരുടെ ട്രാക്ടർ റാലി

Must Read

രതീഷിനൊപ്പം ഒളിവിലായ മറ്റ് രണ്ട് പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി; ഇവര്‍ വളയത്തെത്തന്നെ പാര്‍ട്ടിഗ്രാമത്തില്‍ ഒളിവില്‍ കഴിയുന്നതായി സൂചന

കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ വധക്കേസിലെ പ്രതിയായ രതീഷിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതിനാല്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് വീണ്ടും പരിശോധന നടത്താനൊരുങ്ങുകയാണ് പൊലീസ്. വടകര റൂറല്‍...

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി

ചൊവ്വയിലിറങ്ങിയ നാസയുടെ ദൗത്യം പേഴ്സിവീയറൻസിന്റെ ഭാഗമായുള്ള ഇൻജെന്യുയിറ്റി ഹെലികോപ്റ്ററിന്റെ പറക്കൽ നിരീക്ഷണം മറ്റൊരു ദിവസത്തേക്ക് മാറ്റി. ഇന്നലെ പറത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. ഹെലികോപ്റ്ററിന്റെ ബ്ലേഡുകൾ മിനിറ്റിൽ 2400...

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ നിർമാല്യ ദർശനം നടത്തി

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ നിർമാല്യ ദർശനം നടത്തി. ഇന്ന് സന്നിധാനത്ത് തങ്ങുന്ന ഗവർണർ നാളെ രാവിലെത്തെ ദർശനത്തിനുശേഷം സന്ദർശനത്തിന്റെ ഓർമയ്ക്കായി മാളികപ്പുറം...

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തിനു വീര്യം കൂട്ടി ഡൽഹി അതിർത്തികളിൽ ആയിരക്കണക്കിനു കർഷകരുടെ ട്രാക്ടർ റാലി. റിപ്പബ്ലിക് ദിനത്തിൽ രാജ്പഥിൽ നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന സമാന്തര പരേഡിന്റെ റിഹേഴ്സലാണു നടന്നത്.

ഡൽഹി അതിർത്തി മേഖലകളായ സിംഘു, തിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിലും രാജസ്ഥാൻ – ഹരിയാന അതിർത്തിയിലെ ഷാജഹാൻപുരിലും ഹരിയാനയിലെ പൽവലിലുമായിരുന്നു റാലി. ദേശീയ പതാകകളുമായി അണിനിരന്ന മൂവായിരത്തോളം ട്രാക്ടറുകളിൽ ചിലത് ഓടിച്ചതു വനിതകളാണ്. വിമുക്ത ഭടന്മാരും തൊഴിലാളികളും ഒപ്പം ചേർന്നു. 43 ദിവസം പിന്നിട്ട കർഷക പ്രക്ഷോഭത്തിലെ ഏറ്റവും വലിയ ശക്തിപ്രകടനം പൊലീസ് തടഞ്ഞില്ല.

റിപ്പബ്ലിക് ദിന പരേഡിനായി രാജ്പഥിൽ പരിശീലനം നടത്തുന്ന അശ്വാരൂഢ സേനാംഗങ്ങൾ.
വിവാദ കൃഷി നിയമങ്ങൾ സംബന്ധിച്ച് കർഷകരും കേന്ദ്ര സർക്കാരുമായുള്ള എട്ടാം ചർച്ച വിജ്ഞാൻ ഭവനിൽ ഇന്ന് ഉച്ചയ്ക്കു രണ്ടിനു നടക്കും. നിയമങ്ങൾ പിൻവലിക്കുമെന്ന് രേഖാമൂലമുള്ള ഉറപ്പു ലഭിച്ചില്ലെങ്കിൽ, രാജ്യതലസ്ഥാനം ഇതുവരെ കാണാത്ത വിധമുള്ള പ്രക്ഷോഭമുണ്ടാകുമെന്നാണു കർഷകരുടെ മുന്നറിയിപ്പ്.

കേരളത്തിൽ നിന്നുൾപ്പെടെ പരമാവധി കർഷകരെ വരുംദിവസങ്ങളിൽ ഡൽഹി അതിർത്തികളിലെത്തിക്കും. ലക്ഷക്കണക്കിനു കർഷകർ 25നു ഡൽഹിയിലേക്കു കടക്കും.

English summary

Tractor rally of thousands of farmers on Delhi border

Leave a Reply

Latest News

ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഖുർആനിലെ ചിലഭാഗങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. ഹർജിക്കാരന് പിഴയും ഈടാക്കി. പ്രശസ്തിക്കു വേണ്ടി മാത്രമുള്ള ഹർജിയാണ് സമർപ്പിച്ചതെന്ന് നിരീക്ഷിച്ച കോടതി,...

More News