Sunday, January 23, 2022

ട്രാക്കിലെ റെക്കോർഡ് താരം മുഹമ്മദ്‌ നസീം വിവാഹിതനായി

Must Read


എറണാകുളം : വർഷങ്ങൾക്ക് മുൻപ് ട്രാക്കിലെ സുവർണ താരവും ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ ദേശീയ അത്ലറ്റുമായ മുഹമ്മദ്‌ നസീം വിവാഹിതനായി. ലക്ഷദ്വീപ് അന്ത്രോത് സ്വദേശിനി ആയിഷ സാദിയആണ് വധു. വർഷങ്ങൾക്ക് മുൻപ് ട്രാക്കിൽ തീപ്പൊരി പാറിച്ച നസീം വർഷങ്ങൾൾക്കിപ്പുറം പട്ടിക ജാതി വികസന വകുപ്പിലെ ജീവനക്കാരൻ ആണ്
കൂവപ്പടി പട്ടിക ജാതി വികസന ഓഫീസിൽ തിരക്കിട്ടു ഫയലു
കൾ തീർപ്പാക്കുമ്പോൾ കെ. എം മുഹമ്മദ് നസീമിന് ഓർമ വരിക ട്രാക്കിൽ മെഡലുകൾ തീർത്ത സുവർണ കാലം ആയിരിക്കും. 2008-2009 കാലഘട്ടത്തിൽ ദേശീയ ട്രാക്ക് ആൻഡ് ഫീൽഡ് മത്സരങ്ങളിൽ കേരളത്തിന്റെ കുന്ത മുന ആയിരുന്നു മുഹമ്മദ്‌ നസീം. ലക്ഷദ്വീപ് ആന്ത്രോത് സ്വദേശിയും എച്ച്. എം. ടി ജീവനക്കാരനും ആയ ആറ്റക്കോയ – ബീബി ദമ്പതികളുടെ മകനായ മുഹമ്മദ്‌ നസീം വർഷങ്ങൾ ആയി കളമശ്ശേരിൽ ആണ് താമസം. ആലുവ കേന്ദ്രീയ വിദ്യാലയം , പുല്ലുവഴി ജയകേരളം സ്കൂളുകളിൽ വിദ്യാഭ്യാസത്തിനു ശേഷം കോതമംഗലം എം. എ കോളേജിൽ ബി. എ വിദ്യാർത്ഥി ആയി. സ്കൂൾ കാലഘട്ടത്തിൽ തന്നെ മീറ്ററുകളിൽ ഒന്നാമനായി ചാമ്പ്യൻഷിപ് നേടി. പിന്നീട് ഇന്റർ യൂണിവേഴ്സിറ്റി, സൗത്ത് സോൺ, ദേശീയ ഗെയിംസ് എന്നിവയിൽ മികച്ച പ്രകടനത്തോടെ ലക്ഷദ്വീപിൽ നിന്നുള്ള ആദ്യ അഖിലേന്ത്യാ സ്പോർട്സ് താരമായി. പിന്നീട് നിരവധി ചമ്പ്യൻഷിപ്പുകളിൽ നസീം തന്റെ വിജയകുതിപ്പ് തുടർന്നു. കൽമുട്ടിനേറ്റ പരിക്കും പേശിവലിവും മൂലം കളിക്കളം വിട്ടെങ്കിലും കഴിഞ്ഞു പോയ സുവർണ കാലത്തിന്റെ ഓർമ്മകൾ തെല്ലും മങ്ങാതെ നിലനിൽക്കുന്നുണ്ട്

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News