ഐ.എ ജി. എറണാകുളം ജില്ലാ കൺവീനറായി തെരഞ്ഞെടുക്കപ്പെട്ട ടി.ആർ. ദേവൻ

0

ജില്ലാ ഐ.എ.ജി പുന:സംഘടിപ്പിച്ചു. ദുരന്ത നിവാരണ പ്രവർത്തനങ്ങളിൽ ജില്ലാ ഭരണകൂടത്തിനൊപ്പം ചേർന്നു വർത്തിക്കുന്നതിന് രൂപം നൽകിയിട്ടുള്ള എൻ.ജി.ഒ കളുടെ കൂട്ടായ്മ ഇന്റർ ഏജൻസി ഗ്രൂപ്പ്(ഐ.എ.ജി.) പുനസംഘടിപ്പിച്ചു, ജില്ലാ കളക്ടർ ചെയർമാനും ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായുള്ള കമ്മറ്റിയിൽ ജില്ലയിലെ 65 രജിസ്ട്രേഡ് എൻ ജി ഒ കൾ അംഗങ്ങളാണ്, ജില്ലാ കൺവീനറായി ടി.ആർ ദേവൻ(വാസുദേവൻ) ഫെയ്സ് ഫൗണ്ടേഷൻ തെരഞ്ഞെടുക്കപ്പെട്ടു. എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് ഫാദർ പോൾ തോമസ്(കിഡ്സ് കോട്ടപ്പുറം) എം.ജി.ശ്രീജിത്(ഐ.എൽ.എഫ്) ഡോ: മേരി അനിത(സീഫി) സഹൽ ഇടപ്പള്ളി(എസ്.വൈ.എസ് സാന്ത്വനം)ഡോ: ബിന്ദു സത്യജിത്( ഇ ഉന്നതി ഫൗണ്ടേഷൻ) പി ജി സുനിൽകുമാർ ( കൈത്താങ്ങ്) എം.സലീം(ഹാർട്ട് ഓഫ് കൊച്ചി) തുടങ്ങി എട്ടംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു. ജോയ് പോൾ(ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി) പ്രത്യേക ക്ഷണിതാവായും നോമിനേറ്റ് ചെയ്തു. മൂന്നു വർഷമാണ് ഭരണ സമിതി കാലാവധി, വൈപ്പിൻ എളങ്കുന്നപ്പുഴ സ്വദേശിയാണ് ടി.ആർ ദേവൻ

Leave a Reply