ജയിലുകളിൽ കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കാണെന്ന് കെ.കെ. രമ

0

കോഴിക്കോട്: ആഭ്യന്തര വകുപ്പിനെതിരേ വിമർശനവുമായി കെ.കെ. രമ എംഎൽഎ. ജയിലുകളിൽ കോവിഡ് ആനുകൂല്യം ഏറ്റവും കൂടുതൽ ലഭിക്കുന്നത് ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കെന്നാണ് രമയുടെ വിമർശനം.

ടി.​പി വ​ധ​ക്കേ​സി​ലെ ര​ണ്ടാം പ്ര​തി കി​ർ​മാ​ണി മ​നോ​ജ് ല​ഹ​രി പാ​ർ​ട്ടി ന​ട​ത്തി​യ​തി​ന് അ​റ​സ്റ്റി​ലാ​യ സം​ഭ​വ​ത്തി​ലാ​ണ് ര​മ​യു​ടെ പ്ര​തി​ക​ര​ണം. പ​രോ​ളി​ൽ ക​ഴി​യു​ന്ന പ്ര​തി​ക​ളെ ജ​യി​ലി​ലേ​ക്ക് തി​രി​ച്ച​യ​യ്ക്കാ​ത്ത​ത് സ​ർ​ക്കാ​ർ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ര​മ ആ​വ​ശ്യ​പ്പെ​ട്ടു

Leave a Reply