Sunday, November 29, 2020

സമ്പൂര്‍ണവാരഫലം (നവംബര്‍ 8 മുതല്‍ 14 വരെ)

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

സമ്പൂര്‍ണവാരഫലം (നവംബര്‍ 8 മുതല്‍ 14 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചലുത്തേണ്ടകാലമാണ്. ഈ ആഴ്ച പൊതുവേ ഈ കുറുകാര്‍ക്ക് അത്ര അനുകൂലമാണെന്നു പറയാന്‍ കഴിയില്ല. വിവാദങ്ങളില്‍നിന്നും ഒഴിഞ്ഞുനില്‍ക്കണം. നിങ്ങളുടെ രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുമ്പോള്‍ സൂക്ഷിക്കുക. തൊഴില്‍പരമായും തടസങ്ങളുടെ കാലം. സാമ്പത്തിക ചെലവുകള്‍ വര്‍ധിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും.

അന്യരുടെ കാര്യത്തിൽ അനാവശ്യമായി ഇടപെട്ട് മാനഹാനിക്ക് സാധ്യത. ഗൃഹത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം കൈവരിക്കും. പ്രേമബന്ധങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് മുതിർന്നവരിൽ നിന്ന് ശ്കതമായ എതിർപ്പുകൾ നേരിടും .

സുഹൃത്തുക്കളുടെ മൂലം വിഷമാവസ്ഥകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം. പണച്ചെലവുള്ള കാര്യങ്ങളിൽ ഏർപ്പെടും . പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് ജനസമ്മിതി.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
കുടുംബത്തില്‍ അനുകൂലാന്തരീക്ഷമുണ്ടാകും. വാഹനങ്ങള്‍ കൈകാര്യം ചെയ്യുന്നവര്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടകാലമാണ്. ആരോഗ്യകാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം.

ഇന്ഷുറന്സ്, ചിട്ടി എന്നിവയിൽ നിന്നു ധനലാഭത്തിനു സാധ്യത. തൊഴിലന്വേഷണങ്ങൾ വിജയിക്കും. രാഷ്ട്രീയരംഗത്തു പ്രവർത്തിക്കുന്നവർക്ക് എതിർപ്പുകൾ നേരിടേണ്ടി വരും.

അവിചാരിതമായ ധനലാഭമുണ്ടാകും. ഇഷ്ട ഭക്ഷണം ലഭിക്കും. കടങ്ങൾ വീട്ടുവാൻ സാധിക്കും.ബന്ധു ജനസഹായം ലഭിക്കും. തടസങ്ങൾ തരണം ചെയ്യുവാൻ സാധിക്കും.

രോഗബാധിതർക്ക് അസ്വസമുണ്ടാകും. പൊതുപ്രവർത്തനത്തിൽ നേട്ടങ്ങൾ. വാഹനം വാങ്ങുവാനുള്ള ആഗ്രഹം സഫലമാവും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മറ്റുള്ളവരുടെ സഹായത്താൽ പ്രശ്നപരിഹാരമുണ്ടാകും.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
ധൈര്യവും ആത്മവിശ്വാസവും വര്‍ദ്ധിപ്പിക്കും. ബുദ്ധിമുട്ടുള്ള ജോലികള്‍ എളുപ്പത്തില്‍ നിര്‍വഹിക്കാന്‍ കഴിയും. കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. വാഹനം ഓടിക്കുന്നവര്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം.

സന്താനങ്ങളെക്കൊണ്ടുള്ള മനോവിഷമം അനുഭവിക്കും. സ്വന്തമായ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് സാമ്പത്തിക വിഷമമുണ്ടാകും.ദീർഘയാത്രകൾ വേണ്ടിവരും. ഗൃഹനിർമ്മാണത്തിൽ തടസ്സങ്ങൾ ഉണ്ടാവാം.

സ്വദേശം വിട്ടുള്ള യാത്രകൾ, പുണ്യസ്ഥല സന്ദർശനം ഇവയുണ്ടാകും. വിവാഹമാലോചിക്കുന്നവർക്കു മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. കുടുംബത്തിൽ ചെറിയ പ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങൾക്ക് ഉന്നമനമുണ്ടാകും. നേത്രരോഗ സാധ്യത കാണുന്നു .

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

ഈ രാശിക്കാരുടെ ജീവിതത്തില്‍ പൊതുവേ പുരോഗതിയുണ്ടാകും. കുടുംബത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. സാമ്പത്തിക സ്ഥിതി അത്ര മികച്ചതായിരിക്കില്ല. ചെലവുകളില്‍ നിയന്ത്രണം കൊണ്ടുവരണം. സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നകാലമാണിത്.

ആരോഗ്യപരമായ വിഷമതകൾ തുടർന്ന് ഔഷധ സേവ വേണ്ടി വരാം പ്രതികൂലമായി നില നിന്നിരുന്ന തടസ്സങ്ങൾ മാറും. സാമ്പത്തികമായി ചെറിയ നേട്ടം. പ്രവർത്തന മാന്ദ്യം വിട്ടുമാറും. വിവാഹാലോചനകളിൽ അനുകൂല തീരുമാനം .

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ പുരോഗതിയുണ്ടാകും. കുടുംബജീവിത്തില്‍ സന്തോഷകരമായ അനുഭവം. കഠിനാധ്വാനം മൂലം മികച്ച ഫലങ്ങള്‍ കൈവരിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക് അനുകൂല ഫലങ്ങള്‍ ലഭ്യമാകും. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ കഴിയും.

ഉദരരോഗ സാദ്ധ്യത . സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ ലഭിക്കാൻ സാദ്ധ്യത . ദാമ്പത്യവിരഹം അനുഭവിക്കും. ഗൃഹനിർമ്മാണം നീട്ടിവെയ്ക്കേണ്ടിവരും. വാരത്തിന്റെ അവസാനത്തോടെ ആരോഗ്യവിഷമതകൾ ഒഴിയും. പുതിയ ബിസിനസുകൾക്ക് അനുകൂല സമയമല്ല .

തൊഴിൽ രംഗത്ത് അനുകൂല സാഹചര്യങ്ങൾ ഒരുങ്ങും. യാത്രകൾ വേണ്ടിവരും. പുതിയ ബിസിനസ്സ് വഴി നേട്ടം. ഉദ്ദിഷ്ട കാര്യസാദ്ധ്യത്തിന് തുടക്കത്തിൽ തടസ്സം. ബന്ധുജന വിരഹം അനുഭവിക്കും .

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലമാണ്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും. പൊതുവേ ഉയര്‍ച്ച താഴ്ചകളുടെ കാലമാണ്. വിദേശത്ത് ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലകാലം. കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്കു സാധ്യത. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം.

സ്വത്തു തർക്കങ്ങളിൽ തീരുമാനം ഉണ്ടാവും. യാത്രകൾ വേണ്ടിവരും. സാമ്പത്തിക വിഷമതകൾ ഉണ്ടാവാം. ബിസിനസ്സിൽ നേട്ടങ്ങൾ. ഔഷധ സേവ വേണ്ടിവരും. പണമിടപടികളിൽ കൃത്യത പുലർത്തും.

വിലപ്പെട്ട രേഖകൾ കൈമോശം വരാനിടയുണ്ട്. ബന്ധുജന സഹായം ലഭിക്കും. സർക്കാർ ജീവനക്കാർക്ക് വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ ആലോചനകളിൽ തീരുമാനമുണ്ടാകും.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)
തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. ബിസിനസുകാര്‍ക്ക് നല്ല ബിസിനസ്സ് ഡീലുകള്‍ കൈവരും. സഹോദരങ്ങളില്‍ നിന്ന് നല്ല പിന്തുണയും സ്‌നേഹവും ലഭ്യമാകും. കുടുംബജീവിതത്തില്‍ സന്തോഷാനുഭവം കൈവരും.

സന്താനഗുണമനുഭവിക്കും. ഉറ്റ സുഹൃത്തുക്കളുടെ സഹായം ലഭിക്കുകയാൽ സാമ്പത്തിക വിഷമതകൾ തരണം ചെയ്യും. നഷ്ടപ്പെട്ടെന്നു കരുതിയിരുന്ന വസ്തുക്കൾ തിരികെ ലഭിക്കും. വാസസ്ഥാനത്തിനു മാറ്റം സംഭവിക്കാം.

പൊതുപ്രവർത്തന രംഗത്തു പ്രവർത്തിക്കുന്നവർക്ക് തിരിച്ചടികൾ. വാക്കുറപ്പിച്ച വിവാഹത്തിൽ മാറ്റം സംഭവിക്കാം. ആരോഗ്യസ്ഥിതി മെച്ചപ്പെടും. സന്താനങ്ങൾക്കായി പണച്ചെലവ്.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രതപാലിക്കണം. തൊഴില്‍പരമായി നേട്ടങ്ങളുടെ കാലം. കുടുംബത്തില്‍ സന്തോഷകരമായ സാഹചര്യം. ബിസിനസുകാര്‍ക്ക് മികച്ച കാലം. സാമ്പത്തിക ഇടപാടുകളില്‍ ജാഗ്രത പാലിക്കണം. തീരുമാനങ്ങളെടുക്കുമ്പോള്‍ വളരെ ആലോചിച്ചെടുക്കുക.

പണച്ചെലവ് അധികരിക്കുവാൻ ഇടയുള്ള വാരമാണ്. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയിക്കുവാൻ കഠിനശ്രമം വേണ്ടിവരും.ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിന് രോഗാരിഷ്ടതകൾ.

ബന്ധുജനങ്ങളുടെ പഴി കേൾക്കേണ്ടിവരും. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. സഹോദരങ്ങൾക്ക് അരിഷ്ടതകൾക്ക് സാധ്യത. തൊഴിൽ രംഗത്ത് ഉത്തരവാദിത്തം വർധിക്കും.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
കുടുംബത്തില്‍ സന്തോഷകരമായ അനുഭവം. തൊഴില്‍പരമായി നേട്ടം. ശമ്പളവര്‍ധനവ് അടക്കമുള്ള കാര്യങ്ങളില്‍ അനുകൂല തീരുമാനങ്ങള്‍വന്നേക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം.

മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കും. ഗൃഹത്തിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കും. കുടുംബജീവിത സൗഖ്യം വർധിക്കും . വിവാദപരമായ പല കാര്യങ്ങളിൽ നിന്നും മനസിന് സുഖം ലഭിക്കും.

ശ്വാസകോശ രോഗങ്ങൾ പിടിപെടാം. ദീര്ഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. കുടുംബ സ്വത്തിന്റെ അനുഭവമുണ്ടാകും.

മുതിർന്ന ബന്ധുക്കൾക്ക് അനാരോഗ്യം. ഏർപ്പെടുന്ന കാര്യങ്ങളിൽ ഉദ്ദേശിച്ച വിജയം ലഭിച്ചെന്നു വരില്ല. ഊഹക്കച്ചവടത്തിൽ നഷ്ടം സംഭവിക്കാം. ബന്ധുക്കളെ താല്ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും.

മകരക്കുറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധയുണ്ടാകണം. കുടുംബത്തില്‍ സന്തോഷകരമായ അനുഭവങ്ങള്‍ വന്നുചേരാം. ആത്മീയ മേഖലില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍മാറ്റത്തെക്കുറിച്ച് ചിന്തിക്കുന്നകാലം. ഔദ്യോഗിക ജീവിതത്തില്‍ ഉയര്‍ച്ചതാഴ്ചകള്‍ വന്നുചേരും. അനാവശ്യമായ മാനസിക ഉത്കണ്ഠകളും പിരിമുറുക്കങ്ങളും നിങ്ങളുടെ ജോലിയില്‍ ശ്രദ്ധിക്കാന്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.

ആത്മീയ കാര്യങ്ങളിൽ ശ്രദ്ധ വർധിക്കും. ലോട്ടറികളിൽ നിന്ന് ചെറിയ ധനലാഭം പ്രതീക്ഷിക്കാം , യാത്രകളിൽ അധിക ശ്രദ്ധ പുലർത്തുക. സംഭാഷണത്തിലൂടെ മറ്റുള്ളവരുടെ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കണം. ലഹരിവസ്തുക്കളിൽ താൽപ്പര്യം വർധിക്കും.

വിവാഹം വാക്കുറപ്പിക്കും. തൊഴിൽ പരമമായ മാറ്റങ്ങൾ. മാനസിക ഉത്ക്കണ്ഠ അധികരിക്കും. .സുഹൃദ് സഹായം ലഭിക്കും. ദ്രവ്യലാഭത്തിനു സാധ്യത. കുടുംബത്തിൽ ശാന്തത കൈവരും. കലാരംഗത്തു മികച്ച നേട്ടം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
പങ്കാളിയുമായി അഭിപ്രായ വിത്യാസങ്ങളുണ്ടാകാം. ബിസിനസുകാര്‍ക്ക് അത്ര നല്ലകാലമല്ല. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധചലുത്തേണ്ടകാലമാണിത്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ആഴ്ച അവസാനം ഭാഗ്യം നിങ്ങളെ പിന്തുണയ്ക്കും.

തൊഴിൽ രംഗത്ത് അന്യരുടെ ഇടപെടൽ. അവിചാരിത യാത്രകൾ വേണ്ടിവരും. മാനസിക നിരാശ വര്ധിക്കും. വാഹനവിൽപ്പന യിലൂടെ ധനലാഭം . ബന്ധുജന സഹായം ലഭിക്കും.

ഭവനത്തിൽ മംഗള കർമങ്ങൾ നടക്കും. ബന്ധുജനങ്ങളുമായി കൂടുതൽ അടുത്തു കഴിയും. വിദേശ തൊഴിൽ ശ്രമത്തിൽ തിരിച്ചടികൾ നേരിടും . കടങ്ങൾ വീട്ടുവാൻ സാധിക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. തൊഴില്‍പരമായി, ശത്രുക്കളോട് ജാഗ്രത പാലിക്കുകയും വാദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുക. ബിസിനസുകാര്‍ക്ക് അനുകൂലകാലം. ഔദ്യോഗിക രംഗത്ത് ജാഗ്രത പാലിക്കണം. ചില രാശിക്കാര്‍ക്ക് ചില ആരോഗ്യപ്രശ്‌നങ്ങളും നേരിടാം, അതിനാല്‍, നിങ്ങള്‍ ചില ചെറിയ അസുഖങ്ങള്‍ ബാധിക്കുമ്പോഴും ഡോക്ടറെ കാണുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യുക.

സുഹൃത്തുക്കൾക്കായി പണച്ചെലവ്. കുടുംബ പരമായ പ്രശ്നങ്ങൾ പരിഹരിക്കുവാൻ അന്യരുടെ സഹായം തേടും. തൊഴിൽ പരമമായ ചെറിയ മാറ്റങ്ങൾ ഉണ്ടാവാം. മംഗള കർമ്മങ്ങളിൽ സംബന്ധിക്കും

സാമ്പത്തികമായ വിഷമതകൾ അധികരിക്കും. സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രധാന തൊഴിലിൽ നിന്ന് വിട്ടു നിൽക്കേണ്ടിവരും. ഭക്ഷണ സുഖം കുറയും. സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങൾ ലഭിക്കും.

Total Weekly Results (November 8 to 14)

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News