Thursday, May 13, 2021

പെരുമ്പാവൂർ വല്ലത്ത് എം.സി.റോഡിൽ നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം

Must Read

പെരുമ്പാവൂർ വല്ലത്ത് എം.സി.റോഡിൽ നിയന്ത്രണം വിട്ട ടോറസ് രണ്ട് വാഹനങ്ങളിൽ ഇടിച്ച് അപകടം. കാലിന് പരുക്കേറ്റ ടോറസ് ഡ്രൈവർ അരുൺകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പാവൂർ ഭാഗത്ത് നിന്നുവന്നടോറസ് എതിർ ദിശയിൽ എത്തിയ ലോറികളിൽ ഇടിക്കുകയായിരുന്നു. ടോറസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു. കിടക്ക കയറ്റിവന്ന ലോറിയിൽ ഇടിച്ച ടോറസ്, നിയന്ത്രണം വിട്ട് അരികയറ്റിയ മറ്റൊരു ലോറിയിലും ഇടിച്ചു. ഇതിനിടയിൽ ഒരു ഇരുചക്രവാഹന യാത്രികൻ അകപ്പെട്ടെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു. ഫയർഫോഴ്‌സിന്റെ സഹായത്തോടെ നാട്ടുകാരും ചേർന്നാണ് ടോറസിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത്. അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു

English summary

Torres crashes into two vehicles on Perumbavoor Vallam MC Road

Leave a Reply

Latest News

ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു

ന്യൂഡൽഹി: ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. 40കാരനായ അരവിന്ദ്​ കുമാർ...

More News