Saturday, September 19, 2020

2019 ഡിസംബര്‍ മുതല്‍ തൊടുപുഴ സ്വദേശി ടോമി തോമസ് എന്ന 43 വയസ്സുകാരന്‍ എഴുപത് ലക്ഷം രൂപയുണ്ടാക്കാനായി പരക്കം പായുകയാണ്

Must Read

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും...

2019 ഡിസംബര്‍ മുതല്‍ തൊടുപുഴ സ്വദേശി ടോമി തോമസ് എന്ന 43 വയസ്സുകാരന്‍ എഴുപത് ലക്ഷം രൂപയുണ്ടാക്കാനായി പരക്കം പായുകയാണ്. എഴുപത് ലക്ഷമാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ ഭാര്യ നിമിഷ പ്രിയയുടെ ജീവന്റെ വില. ഏഴു വയസ്സുകാരി മകളുടെ അമ്മ എന്നുവരുമെന്ന ചോദ്യത്തിന് എത്രയും വേഗം എന്ന് മറുപടി പറയുന്നുണ്ടെങ്കിലും താനീ നടത്തുന്ന അലച്ചിലിന് ഫലം കണ്ടെത്താനാകുമോ എന്ന ആശങ്കയിലാണ് ടോണി. യമന്‍ പൗരന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് നിമിഷയെ യെമന്‍ പരമോന്നത കോടതി മരണശിക്ഷയ്ക്ക് വിധിച്ചത്.

എത്രനാള്‍ മകളെ പറഞ്ഞ് സമാധാനിപ്പിക്കാന്‍ കഴിയുമെന്ന് അറിയില്ലെന്ന് തോമസ് പറയുന്നു. കോടതിയില്‍ നിന്ന് ഇത്തരത്തിലൊരു വിധി വരുമെന്ന് തങ്ങള്‍ ഒരുതരത്തിലും പ്രതീക്ഷിച്ചിരുന്നില്ല. എവിടുന്നാണ് ഇത്രയും പണം കണ്ടെത്താന്‍ കഴിയുക എന്ന ഉറപ്പില്ലാത്തതിനാല്‍ കോടതിയില്‍ കൃത്യമായി മറുപടി പറയാന്‍ സാധിച്ചില്ലെന്ന് ഓട്ടോ ഡ്രൈവറായ ടോമി തോമസ് പറഞ്ഞു.

യെമന്‍ പൗരനെ കൊന്ന് വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ തള്ളിയെന്ന കേസിലാണ് നിമിഷയ്ക്ക് വധശിക്ഷ വിധിച്ചത്. 2017ലാണ് സംഭവം. തലാല്‍ അബ്ദുള്‍ മഹദ് എന്നയാളെ നഴ്‌സിങ് അസിസ്റ്റന്റിന്റെ സഹായത്തോടെ കൊന്നു എന്നാണ് കേസ്. സംഭവശേഷം രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ നിമിഷയെ വിചാരണയ്ക്കുശേഷം 2018ലാണ് യെമന്‍ കോടതി വധശിക്ഷയ്ക്കുവിധിച്ചത്.

2014ലാണ് ടോമി മകളെയും കൊണ്ട് നാട്ടില്‍ തിരിച്ചെത്തിയത്. നിമിഷ തന്നോട് ഒന്നും മറച്ചിട്ടില്ലെന്നും ക്ലിനിക് തുടങ്ങാന്‍ തീരുമാനമെടുത്തത് ഒരിമിച്ചായിരുന്നു എന്നും ടോമി തോമസ് പറയുന്നു. 35ലക്ഷം രൂപ ക്ലിനിക്ക് തുടങ്ങാനായി താന്‍ ചെലവാക്കിയെന്നും ടോമി പറയുന്നു.

യെമന്‍ പൗരന്‍ നിമിഷയെ ക്രൂരമായി മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു എന്നാണ് ടോണി പറയുന്നത്. ക്ലിനിക്കിന്റെ ലൈസന്‍സ് നേടിയെടുക്കാന്‍ സഹായിക്കാമെന്ന് പറഞ്ഞതിനാലാണ് നിമിഷ ഇയാളുമായി ചങ്ങാത്തതിലായതെന്നും ടോമി പറയുന്നു.

കോടതി വിധിക്കെതിരെ ഇന്ത്യന്‍ എംബസി വഴി അപ്പീല്‍ നല്‍കാനും കുടുംബം ശ്രമിക്കുന്നുണ്ട്. 2015ന് ശേഷം മകള്‍ അമ്മയെ കണ്ടിട്ടില്ലെന്നും ടോണി പറയുന്നു. 2015ല്‍ തിരികെ പോകാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ യെമനില്‍ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ടത് കാരണം വിസ ലഭിച്ചില്ല. നിമിഷ തന്റെ ഭാര്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ മഹദി വ്യാജ രേഖകള്‍ ചമച്ചുവെന്നും ടോമി പറയുന്നു.

ജീവിതം ഏറ്റവും ദുരിത കാലത്തിലൂടെയാണ് കടന്നുപോകുന്നത്.താന്‍ ഓട്ടോ ഡ്രൈവറുടെ വേഷം കെട്ടിയത് ആളുകളെ പറ്റിക്കാനാണ് എന്ന് കരുതുന്നവരും ഉണ്ട്. ഭാര്യയുടെ ദുരന്തം കുടുംബത്തിലെ സാമ്പത്തിക സ്ഥിതി തകര്‍ത്തുകളഞ്ഞു. മകളോട് ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ മകള്‍ക്ക് അമ്മയെ തിരികെ കിട്ടാനായി പ്രാര്‍ത്ഥിക്കുകയാണ്- ടോമി പറയുന്നു.

English summary

Tommy Thomas, a 43-year-old man from Thodupuzha, has been running for Rs 70 lakh since December 2019.

Leave a Reply

Latest News

സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴ; കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ശക്തമായ മഴയുണ്ടാകുമെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം.കോട്ടയത്തും ഇടുക്കിയിലും ഇന്ന് ഓറഞ്ച് അലര്‍ട്ട് ആണ്. മറ്റെല്ലാ ജില്ലകളിലും...

ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി; സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്

തിരുവനന്തപുരം: സ്വര്‍ണക്കടത്തില്‍ ഊന്നി മന്ത്രി കെടി ജലീലിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ യുഡിഎഫ്. ഖുറാന്‍ ഉയര്‍ത്തി ജലീലിനെ പ്രതിരോധിക്കാന്‍ ഇടതുമുന്നണി രംഗത്ത് എത്തിയതോടെയാണ് സ്വര്‍ണക്കടത്തില്‍ മാത്രം കേന്ദ്രീകരിച്ചുള്ള കടന്നാക്രമണത്തിന് കോണ്‍ഗ്രസ്-ലീഗ് നേതാക്കള്‍...

നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ താരങ്ങളുടെ കൂറ് മാറ്റത്തിന് പിന്നാലെ അവൾക്കൊപ്പം എന്ന ഹാഷ് ടാഗുമായി ഡബ്ല്യുസിസി. പ്രോസിക്യൂഷന് നൽകിയ മൊഴി ഭാമയും സിദ്ദിഖും തിരുത്തിയെന്ന വാർത്തകൾ പുറത്ത് വന്നതിന്...

വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡനം; ഭര്‍ത്താവിന്‍റെ പിതാവ് മര്‍ദിച്ചതായി ആത്മഹത്യചെയ്യുന്നതിന്‍റെ തലേദിവസം വീട്ടില്‍ വിളിച്ചു പറഞ്ഞിരുന്നു; പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത്‌ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി

കാസര്‍കോട്: പുല്ലൂരില്‍ യുവതി ജീവനൊടുക്കിയത്‌ ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്നു പരാതി. വിവാഹത്തിന് ശേഷം കൂടുതല്‍ പണവും സ്വര്‍ണവും ചോദിച്ച് നിരന്തരം പീഡിപ്പിച്ചെന്നാണ് ബന്ധുക്കളുടെ പരാതി. ചട്ടഞ്ചാല്‍ സ്വദേശിനി റംസീനയാണ്...

ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു

പാലക്കാട്: ജില്ലാ ആശുപത്രി മോർച്ചറിയിൽനിന്നു മാറിനൽകിയ മൃതദേഹം സംസ്കരിച്ചു. അഗളി ധോണി ഗുണ്ട് തെക്കേക്കര പുത്തൻവീട്ടിൽ ബൈജുവിന്റെ ഭാര്യ വള്ളിയുടെ (38) മൃതദേഹമാണു പാലക്കാട് മൂത്താന്തറ കർണകി നഗർ മാരാമുറ്റം...

More News