Sunday, June 20, 2021

ലോക്ഡൗണിൽ തുടരുന്ന ലോകം, ചുറ്റുപാടുമെന്തെന്നറിയാന്‍ ആകാംക്ഷാകുലരാകുന്ന കാലത്ത് ഇന്നത്തെ ദിനത്തിന് പ്രസക്തി ഏറെയാണ്;മെയ് 17, ലോക വാർത്താവിനിമയ ദിനം

Must Read

മെയ് 17, ലോക വാർത്താവിനിമയ ദിനം. ലോക്ഡൗണിൽ തുടരുന്ന ലോകം, ചുറ്റുപാടുമെന്തെന്നറിയാന്‍ ആകാംക്ഷാകുലരാകുന്ന കാലത്ത് ഈ ദിനത്തിന് പ്രസക്തിയേറെയാണ്. അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാർത്താ വിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്. ലോകം ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം വാർത്താ വിനിമയ രംഗത്തുള്ള വിസ്ഫോടനമാണെന്ന് നിസംശയം പറയാം. അതിന്റെ ഒടുവിലത്തെ നേട്ടമാണ് ഇന്റർനെറ്റ്.

20 വർഷത്തെ ചെറിയ കാലംകൊണ്ട് ഇന്റർനെറ്റ് ലോകം മുഴുവൻ പൊതിയുന്ന വാർത്താ വിനിമയ ശൃംഖലയായി മാറി. ഇന്ത്യയിലും വാർത്താ വിനിമയ രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് ഒരുഘട്ടം വരെയുണ്ടായത്. ലോകത്തെ നേട്ടങ്ങളുമായി തട്ടിച്ചുനോക്കിയാൽ ഒപ്പത്തിനൊപ്പം നിൽക്കുന്ന സ്ഥിതിയായിരുന്നു ഇന്ത്യയുടേത്.

അന്തര്‍ദേശീയ വാര്‍ത്താവിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്. 1865ലാണ് യൂണിയന്‍ സ്ഥാപിതമാകുന്നത്.

140 വര്‍ഷം കൊണ്ട് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാര്‍ത്താവിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്. ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കില്‍ അതിന്റെ പ്രധാന കാരണം വാര്‍ത്താ വിനിമയ രംഗത്തുള്ള വിസ്‌ഫോടനമാണ്. അതിന്റെ ഒടുവിലത്തെ നേട്ടമാണ് ഇന്റര്‍നെറ്റ്. ഇന്റര്‍നെറ്റ് ഉണ്ടായി 20 വര്‍ഷം ആകുംമുന്‍പ് തന്നെ അത് ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താവിനിമയ ശൃംഖലയായി മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ ടെക്‌നോളജിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്‌നോളജിയുമാണ് വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ലവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം സംഭവിക്കുന്നില്ല.

കശ്മീർ വിഭജനം, പൗരത്വ ഭേദഗതി നിയമം, തൊഴിൽ നിയമ അട്ടിമറികൾ, സമ്പദ്‌വ്യവസ്ഥയുടെ തകർച്ച തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങൾക്ക് മറുപടി പറയാൻ ബാധ്യസ്ഥരായതോടെ ഈ രംഗത്തെ വിപ്ലവകരമായ മാറ്റങ്ങളെ തച്ചുടയ്ക്കാനാണ് കേന്ദ്ര ഭരണകൂടം ശ്രമിച്ചുകൊണ്ടിരുന്നത്.

കശ്മീരുൾപ്പെടെ പലയിടങ്ങളിലും ഇന്റർനെറ്റ് സംവിധാനം നൂറിലേറെ തവണ നിശ്ചലമാക്കി. ലോക്ഡൗൺ കാലയളവിൽ ഏറ്റവും അനിവാര്യമായ ഒന്നായി ഇന്റർനെറ്റും വാർത്താവിനിമയ സംവിധാനങ്ങളും മാറിയിട്ടും കേന്ദ്രസർക്കാർ അതൊന്നും ഗൗരവത്തിലെടുത്തിട്ടില്ല.

ഉള്ളതുകൊണ്ട് ഓണം പോലെയെന്ന് പഴമക്കാർ പറയുംപോലെ ലോക്ഡൗൺ കാലം ഫോണും കംപ്യൂട്ടറും ഇന്റർനെറ്റും ടെലിവിഷനും റേഡിയോവും ഉപയോഗിച്ച് ആഘോഷമാക്കുന്ന വലിയൊരു ജനതയെയാണ് ലോകമെങ്ങും കാണുന്നത്. കേരളം ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങൾ അധ്യയനം ഓൺലൈൻ വഴിയാക്കാൻ പോലും നിശ്ചയിച്ചിരിക്കുന്നു. ഇങ്ങിനെയൊരുഘട്ടത്തിൽ ലോക വാർത്താദിനത്തിന്റെ പ്രാധാന്യം ചെറുതല്ല. ആദ്യത്തെ അന്താരാഷ്ട്ര ടെലിഗ്രാഫ് കൺവൻഷൻ ഒപ്പിട്ടതിന്റെയും അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷൻ യൂണിയൻ (ഐടിയു) 1865 ൽ രൂപീകരിച്ചതിന്റെയും വാർഷികമായാണ് മെയ് 17 അടയാളപ്പെടുത്തുന്നത്.

Leave a Reply

Latest News

വനിതാ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ പാഞ്ഞടുത്ത് അവര്‍ ഉപയോഗിക്കുന്ന മേശമേല്‍ കൈ വച്ച് അടിച്ച് ആവേശത്താല്‍ ആക്രോശിക്കുകയും മേശയുടെ മുകളില്‍ റിപ്പോര്‍ട്ട് എഴുതാനായി അവര്‍ വച്ച കടലാസുകള്‍ തട്ടിത്തെറിപ്പിച്ചുമായിരുന്നു ഫിയോളയുടെ ഗോള്‍ ആഘോഷം

ബുഡാപെസ്റ്റ്: യൂറോ കപ്പിൽ ഇന്നലെ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ ഹംഗറി സമനിലയില്‍ കുരുക്കിയത് ശ്രദ്ധേയമായിരുന്നു. അറ്റില ഫിയോളയിലൂടെ ലീഡെടുത്ത് ഫ്രാന്‍സിനെ ഞെട്ടിച്ച ഹംഗറിക്കെതിരെ ഗ്രിസ്മാന്‍...

More News