ഇന്ന് ലോക എയ്ഡ്സ് ദിനം. ലോകത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെയും അത് ബാധിച്ചിട്ടുണ്ട്. എങ്കിലും എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം കൊണ്ട് നേടിയെടുത്ത പുരോഗതി നിലനിര്‍ത്താനുള്ള തീവ്ര യത്നത്തിലാണ് യുഎന്‍ അടക്കമുള്ള സംഘടനകള്‍. ‘എയ്ഡ്സ് ഇല്ലാതാക്കല്‍: പിന്‍വാങ്ങലും അനന്തരഫലവും’ എന്നതാണ് ഇത്തവണത്തെ എയ്ഡ്സ് ദിന പ്രമേയം.
കൊവിഡ് 19 മൂലം പ്രതിസന്ധി നേരിട്ട എയ്ഡ്സ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ വീണ്ടും ശരിയായ പാതയില്‍ കൊണ്ടുവരിക എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളിയെന്ന് യുഎന്‍ എയ്ഡ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ വിന്നി ബ്യാന്യിമ പറയുന്നു. ആഗോള പ്രതിസന്ധികള്‍ക്ക് ആഗോള ഒത്തൊരുമയാണ് ആവശ്യമെന്നും ഈ വര്‍ഷത്തെ ലോക എയ്ഡ്സ് ദിനാചരണ സന്ദേശത്തില്‍ വിന്നി പറഞ്ഞു. Today is World AIDS Day. It has also affected AIDS prevention activities in the wake of the global outbreak of Kovid. Yet to maintain the progress made over the past twenty years in AIDS prevention activities