Sunday, January 23, 2022

ഡുറന്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്ന്‌ നിര്‍ണായക മത്സരം

Must Read

കൊല്‍ക്കത്ത: ഡുറന്‍ഡ്‌ കപ്പ്‌ ഫുട്‌ബോളില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സിന്‌ ഇന്ന്‌ നിര്‍ണായക മത്സരം. മോഹന്‍ ബഗാന്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ വൈകിട്ട്‌ മൂന്ന്‌ മുതല്‍ നടക്കുന്ന സി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഡല്‍ഹി എഫ്‌.സിയെ നേരിടും. യുബാ ഭാരതി ക്രീരാംഗനില്‍ അതേ സമയത്തു തന്നെ നടക്കുന്ന മത്സരത്തില്‍ ഇന്ത്യന്‍ നേവി ബംഗളുരു എഫ്‌.സിയെ നേരിടും.
ബ്ലാസ്‌റ്റേഴ്‌സിനും നേവിക്കും മൂന്ന്‌ പോയിന്റ്‌ വീതവും ബംഗളുരുവിന്‌ നാല്‌ പോയിന്റുമാണ്‌. കഴിഞ്ഞ മത്സരത്തില്‍ ബംഗളുരു എഫ്‌.സിയെ ഡല്‍ഹി എഫ്‌.സി. 2-2 നു സമനിലയില്‍ തളച്ചിരുന്നു. ബംഗളുരു സമനില വഴങ്ങിയത്‌ ബ്ലാസ്‌റ്റേഴ്‌സിന്‌ ഗ്രൂപ്പിലെ ഒന്നാം സ്‌ഥാനം സ്വന്തമാക്കാനുള്ള പ്രതീക്ഷയായി.
ഒരു പോയിന്റ്‌ മാത്രമുള്ള ഡല്‍ഹി എഫ്‌.സിക്കു മാത്രമാണു നോക്കൗട്ട്‌ സാധ്യതയില്ലാത്തത്‌. നിലവിലെ ചാമ്പ്യന്‍മാരായ ഗോകുലം എഫ്‌.സി. കേരള ഡി ഗ്രൂപ്പില്‍നിന്നു ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നിരുന്നു.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News