Saturday, May 15, 2021

വാരാന്ത്യ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമായിരിക്കും ഇന്നും നാളെയും

Must Read

കൊവിഡ് കരുതലിന്റെ ഭാഗമായി ഇന്നും നാളെയും സംസ്ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണിന് സമാനമായ സാഹചര്യമായിരിക്കും. അതുകഴിഞ്ഞ് ഏതൊക്കെ നിയന്ത്രണങ്ങൾ വേണമെന്ന് തിങ്കളാഴ്ച ചേരുന്ന സർവകക്ഷി യോഗം തീരുമാനിക്കും.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ബാങ്കുകളും പ്രവർത്തിക്കില്ല. പൊതുഗതാഗതമൊഴികെ വാഹനയാത്ര നിയന്ത്രിക്കും. അവശ്യ സർവീസിൽപ്പെടുന്നവർ തിരിച്ചറിയൽ കാർഡ് കരുതണം. മറ്റുള്ളവർ കഴിയുന്നതും വീടുകളിൽ തന്നെ കഴിയാനാണ് നിർദ്ദേശം.

പലചരക്ക്, പാൽ,മത്സ്യം,മരുന്ന് കടകൾക്ക് രാത്രി 7.30വരെ കുറച്ച് ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. കർശനമായ പൊലീസ് പരിശോധനയുണ്ടാകും.

അനുമതി

ഇന്നത്തെ ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് റസ്റ്റോറന്റുകൾ രാത്രി 9വരെ പാഴ്സൽ മാത്രം ദീർഘദൂര ബസ്, ട്രെയിൻ, വിമാന സർവീസ്, ചരക്ക് വാഹനങ്ങൾ ട്രെയിൻ, വിമാന യാത്രക്കാരുമായി പോകുന്ന സ്വകാര്യ വാഹനങ്ങൾ, ടാക്സി മുൻകൂട്ടി നിശ്ചയിച്ച കല്യാണം, പാലുകാച്ച് 75 പേർ. തുറസായ സ്ഥലങ്ങളിൽ 150 പേർ. മരണാനന്തര ചടങ്ങുകൾക്ക് പരമാവധി 50 പേർ അവശ്യ സേവനങ്ങൾക്കുള്ള കേന്ദ്ര, സംസ്ഥാന സർക്കാർ ഓഫീസുകൾ ദിവസം 24 മണിക്കൂറും പ്രവർത്തിക്കുന്ന വ്യവസായങ്ങളും കമ്പനികളും ടെലികോം, ഇന്റർനെറ്റ് സേവനം, ഐടി, ആശുപത്രികൾ, മാദ്ധ്യമസ്ഥാപനങ്ങൾ, പാൽ, പത്രവിതരണം വീടുകളിൽ മത്സ്യം എത്തിച്ച് വില്പന ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും ഹോം ഡെലിവറി ഏറ്റവും അടുത്ത ബന്ധുവായ രോഗിയെ സന്ദർശിക്കൽ മരുന്ന്, ഭക്ഷണം എന്നിവയ്ക്കായി യാത്രവിലക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ, പാർട്ടികൾ തുടങ്ങിയവ തിരിച്ചറിയൽ കാർഡില്ലാതെയുളള സഞ്ചാരം മുൻകൂട്ടി അനുമതി തേടാത്ത സ്വകാര്യ ചടങ്ങുകൾ വിനോദ സഞ്ചാരം, പിക്നിക്കുകൾ ട്യൂഷൻ സെന്ററുകൾ,സ്വകാര്യ ട്യൂഷനുകൾ ജുവലറി,സ്റ്റേഷനറി തുടങ്ങിയ കടകൾ ബാർബർഷോപ്പുകൾ,ബ്യൂട്ടിപാർലറുകൾ ബാർ,ബിവറേജസ് ഒൗട്ട്ലെറ്റുകൾ,കള്ളുഷാപ്പ്പുറത്തിറങ്ങുമ്പോൾ സ്വയം തയ്യാറാക്കിയ സത്യപ്രസ്താവന കരുതണം ഏതെങ്കിലും തിരിച്ചറിയൽ കാർഡ് ഉണ്ടായിരിക്കണം മാസ്ക് ധരിക്കണം. കാറിൽ ഒറ്റയ്ക്കാണെങ്കിലും മാസ്ക് കല്ല്യാണത്തിനാണെങ്കിൽ ക്ഷണക്കത്ത്, മരണത്തിനെങ്കിൽ മരണഅറിയിപ്പ് കരുതണംഇന്നത്തെ പരീക്ഷ ഹാൾ ടിക്കറ്റും തിരിച്ചറിയൽ കാർഡും കരുതണം കുട്ടികളെ എത്തിക്കുന്ന രക്ഷാകർത്താക്കൾ ഉടൻ മടങ്ങണംപരീക്ഷ തീരുന്ന സമയത്ത് കുട്ടികളെ വിളിക്കാൻ എത്തിയാൽ മതി രക്ഷാകർത്താക്കൾ സ്വയം തയ്യാറാക്കിയ സത്യവാങ്മൂലം കരുതണംസ്ഥാപനങ്ങൾ, കടകൾ സ്ഥലവിസ്തൃതിയുടെ പകുതി ആളുകൾ ഒരു സമയം ഉള്ളിൽ ബാക്കിയുള്ളവർ സാമൂഹിക അകലംപാലിച്ച് ക്യൂ നിൽക്കണം
വരുന്നവരുടെയെല്ലാം ശരീര ഊഷ്മാവ് പരിശോധിക്കണം കൈകൾ സാനിറ്റൈസ് ചെയ്യണം പേരും മറ്റു വിവരങ്ങളും രജിസ്റ്ററിലെഴുതണം

English summery

Today and tomorrow will be a similar situation to the weekend lockdown

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News