Saturday, May 15, 2021

നല്ലതണ്ണിയില്‍ പൂജ്യം ഡിഗ്രി; മൂന്നാര്‍ അതിശൈത്യത്തിലേക്ക്

Must Read

മൂന്നാര്‍: മൂന്നാര്‍ അതിശൈത്യത്തിലേക്ക്. കഴിഞ്ഞദിവസം നല്ലതണ്ണിയില്‍ പൂജ്യം ഡിഗ്രി തണുപ്പ് രേഖപ്പെടുത്തി. മൂന്നാറിലെ വിവിധ മേഖലകളില്‍ തണുപ്പ് വര്‍ധിക്കുകയാണ്. പുതുവത്സരത്തോടെ തണുപ്പ് മൈനസിലെത്തുമെന്നാണ് സൂചന. സമീപ എസ്റ്റേറ്റുകളായ ചെണ്ടുവരൈ, ശിവന്മല, ഉപാസി എന്നിവിടങ്ങളിൽ ഒന്നും ലക്ഷ്മി, മാട്ടുപ്പെട്ടി എന്നിവിടങ്ങളില്‍ രണ്ടും ഡിഗ്രിയാണ് തണുപ്പ് രേഖപ്പെടുത്തിയത്.

ഞാ​യ​റാ​ഴ്ച​യും മ​റി​ച്ച​ല്ലാ​യി​രു​ന്നു സ്ഥി​തി. വാ​ഹ​ന​ങ്ങ​ളി​ലും പു​ല്‍മേ​ടു​ക​ളി​ലും മ​ഞ്ഞു​തു​ള്ളി​ക​ള്‍ ക​ട്ട​പി​ടി​ച്ചു. ത​ണു​പ്പ് വ​ര്‍ധി​ച്ച​തോ​ടെ മൂ​ന്നാ​റി​ലെ​ത്തു​ന്ന സ​ന്ദ​ര്‍ശ​ക​രു​ടെ തി​ര​ക്കും വ​ര്‍ധി​ച്ചി​രി​ക്കു​ക​യാ​ണ്. വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം കൂ​ടി​യ​തോ​ടെ നി​ര​ത്തു​ക​ളി​ല്‍ ട്രാ​ഫി​ക് കു​രു​ക്കും പ​തി​വാ​യി.

മീശപ്പുലിമല, കൊളുക്കുമല എന്നിവിടങ്ങളും സന്ദര്‍ശകരെകൊണ്ട് നിറയുകയാണ്. മുന്‍കൂര്‍ മുറി ബുക്ക് ചെയ്യാതെ എത്തിയവര്‍ വഴിയോരങ്ങളില്‍ വാഹനങ്ങളില്‍ അന്തിയുറങ്ങുകയാണ് ചെയ്യുന്നത്. തണുപ്പ് വര്‍ധിച്ചതോടെ തേയിലച്ചെടികള്‍ കരിഞ്ഞുണങ്ങുകയാണ്. സൈലൻറ് വാലിയിലാണ് നിരവധി ചെടികള്‍ മഞ്ഞുവീഴ്ചയില്‍ നശിച്ചത്.

English summary

To the extreme cold of Munnar.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News