Monday, January 24, 2022

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ 300 കടന്നു; പ്രതിരോധ നടപടികൾ ശക്തമാക്കാൻ തീരുമാനം

Must Read

ഇന്ത്യയിൽ ഒമിക്രോൺ കേസുകൾ 300 പിന്നിടുമ്പോൾ പ്രതിരോധ നടപടികൾ ശക്തമാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ അവലോകന യോഗം ചേർന്നു. കേന്ദ്രമന്ത്രിമാരും ഉയർന്ന ഉദ്യോഗസ്ഥരും ആരോഗ്യമേഖലയിലെ വിദദ്ധരും പങ്കെടുത്തു. പ്രാദേശിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പരിഗണിക്കണമെന്ന് ഇന്നലെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വാക്സിനേഷൻ അതിവേഗം പൂർത്തിയാക്കാൻ നടപടികൾ സ്വീകരിക്കാനും കേന്ദ്രം ആവശ്യപ്പെട്ടു.
ഇന്നലെ തമിഴ്നാട്ടിൽ 33 ഉം മഹാരാഷ്ട്രയിൽ 23 ഉം പുതിയ ഒമിക്രോൺ കേസുകളാണ് സ്ഥിരീകരിച്ചത്. 16 സംസ്ഥാനങ്ങളിലെ ഒമിക്രോൺ ബാധിതരിൽ 99 പേർ രോഗമുക്തരായി. ഇതിനിടെ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകൾ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ സംസ്ഥാനങ്ങളിലെ ആരോഗ്യ സെക്രട്ടറിമാർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത വീഡിയോ കോൺഫറൻസിൽ വിലയിരുത്തി. രോഗ സ്ഥിരീകരണം 10 ശതമാനത്തിൽ കൂടുതലുള്ള പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടങ്ങൾ പ്രാദേശിക നിയന്ത്രണങ്ങൾ നടപ്പാക്കണമെന്ന് രാജേഷ് ഭൂഷൺ നിർദ്ദേശം നൽകി.നിയന്ത്രണങ്ങൾ 14 ദിവസമെങ്കിലും തുടരണം. അഞ്ചിന നിയന്ത്രണങ്ങളുടെ പ്രാധാന്യവും യോഗത്തിൽ ചൂണ്ടിക്കാട്ടി.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News