Monday, July 26, 2021

അപകടത്തിൽ തുന്നിച്ചേർത്ത വലതുകാലുമായി സൈക്കിളിൽ ലഡാക്കിലേയ്ക്ക്

Must Read

അപകടത്തിൽ തുന്നിച്ചേർത്ത വലതുകാലുമായി ലഡാക്കിലേയ്ക്ക് സൈക്കിളിൽ പുറപ്പെടുകയാണ് വടക്കാഞ്ചേരി സ്വദേശി മുഹമ്മദ് അഷറഫ്. സമുദ്രനിരപ്പിൽനിന്ന് 18,000 അടിക്ക്‌ മുകളിൽ ഉയരത്തിലുള്ള ഖർദുങ് ലാ ടോപ് കീഴടക്കുക, ലോകത്തിലെ ഏറ്റവും അപകടകാരിയായ റോഡ് എന്ന് വിശേഷണമുള്ള ക്ലിഫ് ഹാങ്ങർ കീഴടക്കുക എന്നിവയാണ് ഈ യുവാവിന്റെ ലക്ഷ്യം.

വെള്ളിയാഴ്ച തൃശ്ശൂരിൽ നിന്നാണ് തന്റെ സാഹസിക യാത്രയ്ക്ക് തുടക്കം കുറിക്കുന്നത്. നാല് വർഷം മുമ്പുണ്ടായ അപകടത്തിലാണ് അഷറഫിന്റെ വലതു കാൽപ്പാദം അറ്റുപോയത്. പാദം തുന്നിച്ചേർത്തെങ്കിലും പത്തടി തികച്ചു നടക്കാനാകില്ല. ചലനശേഷി നഷ്ടമായ വലതുകാൽപ്പാദവുമായി സൈക്കിൾ ചവിട്ടുന്നത് ഇടത്തെ കാലിനുമാത്രം ബലം കൊടുത്താണ്.

നേരത്തെ ഇടുക്കി, മൂന്നാർ, വയനാട്, ഊട്ടി തുടങ്ങിയ ഹിൽസ്റ്റേഷനുകളിൽ കിലോമീറ്ററുകൾ സൈക്കിൾ ചവിട്ടിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ ഏഴിന് തെക്കേ ഗോപുരനടയിൽ നിന്ന് സാഹസികയാത്ര കല്യാൺ എം.ഡി. ടി.എസ്. പട്ടാഭിരാമൻ, എലൈറ്റ് ഗ്രൂപ്പ് ഡയറക്ടർ വിജയകുമാർ തണ്ടാശ്ശേരി എന്നിവർ ഫ്ലാഗ് ഓഫ് ചെയ്യും

Leave a Reply

Latest News

ഈർക്കിളിൽ ബബിൾഗം വച്ച് വലിയ നോട്ടുകൾ ഭണ്ഡാരത്തിൽ നിന്നും എടുക്കും, ചെറിയ നോട്ടുകൾ കിട്ടിയാൽ തിരിച്ചിടും; പുല്ലുവഴി സ്വദേശി ഭണ്ഡാരക്കുറ്റി അനിൽ പിടിയിൽ; സി.സി.ടി വിയിൽ കുടുങ്ങി; കമ്മറ്റിക്കാർ പൊക്കി;വീഡിയോ കാണാം

പെരുമ്പാവൂര്‍: പുല്ലുവഴി തോമ്പ്ര വീട്ടില്‍ അനില്‍ മത്തായിക്ക് കുറച്ച് ദിവസമായി ഭക്തി കൂടുതലാണ്. ദിവസവും പള്ളിയിൽ പോകും. ഭണ്ഡാരത്തിന് മുകളിൽ കമിഴ്ന്ന് കിടന്ന് പ്രാർഥിക്കും. ചേലാട്...

More News