Thursday, July 29, 2021

ചന്ദനം കടത്താൻ കുത്തനെയുള്ള പാറക്കെട്ടുകളും, കടുവയും പുലിയും ഉൾപ്പടെയുള്ള വന്യജീവികളും നിറഞ്ഞ കാടും കടക്കണം; പാറക്കെട്ടുകളിൽനിന്ന് പലർക്കും വലിയ പരിക്കുപറ്റിയിട്ടുണ്ട്. ധാരാളംപേർ മരിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും പുറത്തറിയില്ല

Must Read

ഇടുക്കി: കുത്തനെയുള്ള പാറക്കെട്ടുകളും, കടുവയും പുലിയും ഉൾപ്പടെയുള്ള വന്യജീവികളും നിറഞ്ഞ ഈ പാതയിലൂടെയുള്ള യാത്ര അപകടം നിറഞ്ഞതാണ്. പാറക്കെട്ടുകളിൽനിന്ന് പലർക്കും വലിയ പരിക്കുപറ്റിയിട്ടുണ്ട്. ധാരാളംപേർ മരിച്ചിട്ടുണ്ട്. എന്നാൽ, ഇതൊന്നും പുറത്തറിയില്ല.

മറയൂർ ചന്ദക്കാടുകളിൽ വളർച്ചയെത്തിയ 62,000 ചന്ദനമരങ്ങളാണുള്ളത്. മറയൂർ സാൻഡൽ ഡിവിഷന് കീഴിലുള്ള നാല് ഫോറസ്റ്റ് സ്റ്റേഷനുകൾക്കാണ് സംരക്ഷണച്ചുമതല. മുന്നൂറ് വാച്ചർമാർ ഊഴമിട്ട് 24 മണിക്കൂറും മരങ്ങൾക്ക് കാവൽ നിൽക്കുകയാണ്. എങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് ചന്ദനക്കള്ളൻമാർ പലപ്പോഴും കാടിനുള്ളിൽ കടക്കും. മരങ്ങൾവെട്ടി കടത്തും.

രണ്ട് വഴികളാണ് ഇവർ ചന്ദനംകടത്താൻ ഉപയോഗിക്കുന്നത്. ഒന്ന് പ്രധാന റോഡുകളാണ്. വാഹനമെത്തുന്ന സ്ഥലംവരെ തലച്ചുമടായി എത്തിക്കും. തുടർന്ന് വാഹനത്തിന്റെ രഹസ്യ അറകളിൽ ഒളിപ്പിച്ച് കടത്തും. എന്നാൽ, ഇത് പലപ്പോഴും പിടിക്കെപ്പെടാറുണ്ട്.

അതിനാലാണ് രണ്ടാമത്തെ വഴി അവർ മിക്കപ്പോഴും തിരഞ്ഞെടുക്കുന്നത്. ചെത്തിയൊരുക്കിയ തടികൾ തലച്ചുമടായി മലകൾക്ക് മുകളിലൂടെയുള്ള പാതവഴി തമിഴ്നാട്ടിലേക്ക് കടത്തും. ചിന്നാർ, അമരാവതി, ഷോളാ നാഷണൽ പാർക്ക്, ആനമല കടുവാ സങ്കേതം എന്നിവയുടെ പരിധിയിൽവരുന്ന കാട്ടിലൂടെയാണ് യാത്ര. ഒറ്റ ദിവസംകൊണ്ട് അമരാവതിയിലെത്താം

കടത്തിനിടയിലുണ്ടാകുന്ന തർക്കത്തിൽ കൊല്ലപ്പെടുന്നവരുടെ വിവരങ്ങൾ മാത്രമാണ് ഏതാനുംവർഷങ്ങളായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ, കഴിഞ്ഞ ദിവസം ചന്ദ്രമണ്ഡലത്തിൽ പാറക്കെട്ടിൽനിന്നുവീണ തമിഴ്നാട് സ്വദേശികൾ 108-ലേക്ക് സഹായം അഭ്യർഥിച്ച് വിളിക്കുകയായിരുന്നു. എന്നാൽ, കനത്ത മഴയിൽ ദുർഘട പാത താണ്ടി പോലീസും വനംവകുപ്പും എത്തിയപ്പോഴേക്കും അവർ മരിച്ചിരുന്നു. അവർ വിളിച്ചില്ലായിരുന്നുവെങ്കിൽ ഈ മരണങ്ങളും പുറംലോകം അറിയില്ലായിരുന്നു

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News