Friday, April 16, 2021

കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ; പാർട്ടിക്കുള്ളിലെ പുതിയ വി.എസ്; പി.ജയരാജനെ ഒഴിവാക്കുന്നത് എന്തിന്

Must Read

കഴിഞ്ഞ മത്സരത്തിലെ മാനക്കേട് ഒറ്റ ഇന്നിംഗ്സുകൊണ്ട് കഴുകിക്കളഞ്ഞ ക്രിസ് മോറിസ് രാജസ്ഥാന്‍റെ ഹീറോ

മുംബൈ: കഴിഞ്ഞ മത്സരത്തിലെ മാനക്കേട് ഒറ്റ ഇന്നിംഗ്സുകൊണ്ട് കഴുകിക്കളഞ്ഞ ക്രിസ് മോറിസ് രാജസ്ഥാന്‍റെ ഹീറോ. മോറിസിന്‍റെ അപരാജിത വെടിക്കെട്ട് ഡൽഹി ക്യാപ്റ്റൽസിനെ നിലംപരിശാക്കി. രാജസ്ഥാൻ റോയൽസിന്...

രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നതിനിടെ ഡൽഹിയിലും സ്ഥിതി ഗുരുതരമാകുന്നു. പരിധിക്കപ്പുറമുള്ള രോഗികളാണ് ആശുപത്രികളിൽ ചികിത്സക്കെത്തുന്നത്. ഒരു ബെഡിൽ തന്നെ രണ്ട് രോഗികൾ കിടക്കുന്നതിന്‍റെ ചിത്രങ്ങൾ...

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറി കിട്ടാനുള്ള ശ്രമത്തില്‍ വഴിത്തിരിവ്

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറി കിട്ടാനുള്ള ശ്രമത്തില്‍ വഴിത്തിരിവ്. കൈമാറ്റത്തിനുള്ള ഉത്തരവില്‍ യു കെ ഹോം സെക്രട്ടറി...

ക​ണ്ണൂ​ർ: കണ്ണൂരിലെ പാർട്ടിയിലെ ഒറ്റയാൻ. പി ജയരാജന് ഇതിലും കൂടുതൽ ചേരുന്ന വിശേഷണം വേറെ ഇല്ല. പാ​ർ​ട്ടി​ക്കു​ള്ളി​ൽ മ​റ്റൊ​രു ‘വി.​എ​സ്​’ ഉ​യ​ി​രെ​ടു​ക്കു​ന്ന​ത്​ നേ​തൃ​ത്വം സ​മ്മ​തി​ക്കി​ല്ല. ആ ​നി​ല​ക്കു​ള്ള ക​രു​ത​ൽ ന​ട​പ​ടി​ക​ളാ​ണ്​ ജ​യ​രാ​ജ​െൻറ ചി​റ​ക​രി​യു​ന്ന​തി​ലേ​ക്ക്​ ന​യി​ക്കു​ന്ന​ത്. അ​ക്ര​മ രാ​ഷ്​​ട്രീ​യ​ത്തി​െൻറ പ്ര​യോ​ക്​​താ​വെ​ന്ന്​ ആ​ക്ഷേ​പം നേ​രി​ടു​േ​മ്പാ​ഴും ല​ളി​ത​ജീ​വി​തം ന​യി​ക്കു​ന്ന, അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ കേ​ൾ​പ്പി​ക്കാ​ത്ത, ആ​ർ.​എ​സ്.​എ​സ്​ വെ​ല്ലു​വി​ളി നെ​ഞ്ചു​റ​പ്പോ​ടെ നേ​രി​ടു​ന്ന നേ​താ​വെ​ന്ന പ്ര​തി​ച്ഛാ​യ​യു​ള്ള പി. ​ജ​യ​രാ​ജ​ൻ അ​ണി​ക​ൾ​ക്ക്​ പ്രി​യ​ങ്ക​ര​നാ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പി.​ജെ ഫാ​ൻ​സ്​ പേ​ജു​ക​ളു​ണ്ടാ​വു​ന്ന​തും ക​ണ്ണൂ​രി​ൻ താ​ര​ക​മെ​ന്നും ചെ​ഞ്ചോ​ര പൊ​ൻ​ക​തി​രെ​ന്നും പാ​ടി​പ്പു​ക​ഴ്​​ത്തു​ന്ന വി​ഡി​യോ ആ​ൽ​ബം വൈ​റ​ലാ​കു​ന്ന​തി​െൻറ​യും സാ​ഹ​ച​ര്യം അ​താ​ണ്. ഇ​തോ​ടെ​യാ​ണ്​ ‘പി.​ജെ മ​റ്റൊ​രു വി.​എ​സ്​’ എ​ന്ന ആ​ശ​ങ്ക നേ​തൃ​ത്വ​ത്തെ പി​ടി​കൂ​ടി​യ​ത്.

നി​യ​മ​സ​ഭ​യി​ലേ​ക്ക്​ സീ​റ്റ്​ നി​ഷേ​ധി​ക്ക​പ്പെ​ട്ട പി. ​ജ​യ​രാ​ജ​ൻ സി.​പി.​എം ​േന​തൃ​ത്വ​ത്തി​ൽ കൂ​ടു​ത​ൽ ഒ​റ്റ​പ്പെ​ടു​ന്നു. ക​ണ്ണൂ​ർ ​േലാ​ബി​യി​ലെ ഒ​റ്റ​യാ​നെ ത​ള​ക്കാ​നു​ള്ള​ പാ​ർ​ട്ടി നേ​തൃ​ത്വ​ത്തി​െൻറ തീ​രു​മാ​നം മ​റ​നീ​ക്കി പു​റ​ത്തു​വ​രു​ക​യാ​ണ്. വ​ട​ക​ര​യി​ൽ​നി​ന്ന്​ ​പാ​ർ​ല​മെൻറി​ലേ​ക്ക്​ മ​ത്സ​രി​ക്കു​ന്ന​തി​​നാ​യി ജി​ല്ല സെ​ക്ര​ട്ട​റി സ്​​ഥാ​ന​മൊ​ഴി​ഞ്ഞ പി. ​ജ​യ​രാ​ജ​ന്​ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ സീ​റ്റ്​ പൊ​തു​വി​ൽ പ്ര​തീ​ക്ഷി​ച്ച​താ​ണ്. എ​ന്നാ​ൽ, പാ​ർ​ട്ടി നേ​തൃ​ത്വം ക​നി​ഞ്ഞി​ല്ല. പാ​ർ​ല​മെൻറി​ലേ​ക്ക്​ മ​ത്സ​രി​ച്ച്​ തോ​റ്റ​വ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക്​ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന, സം​സ്​​ഥാ​ന സെ​ക്ര​േ​ട്ട​റി​യേ​റ്റ്​ നി​ശ്ച​യി​ച്ച മാ​ന​ദ​ണ്ഡ​മാ​ണ്​ പി. ​ജ​യ​രാ​ജ​ന്​ ത​ട​സ്സ​മാ​യി വി​ശ​ദീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്.

എന്നാൽ, പാലക്കാട് ലോക്സഭ മണ്ഡലത്തിൽനിന്ന് തോറ്റ എം.ബി. രാജേഷും കോട്ടയം ലോക്സഭ മണ്ഡലത്തിൽ തോറ്റ വി.എൻ. വാസവനും പട്ടികയിലുണ്ട്. മാത്രമല്ല, ലോക്സഭയിലേക്ക് മത്സരിക്കാൻ മാറിനിന്ന കോട്ടയം ജില്ല സെക്രട്ടറി സ്ഥാനം വി.എൻ. വാസവന് തിരിച്ചുകിട്ടുകയും ചെയ്തു. വാസവനും രാജേഷിനും കിട്ടിയ ഇളവ് ജയരാജെൻറ കാര്യത്തിൽ ഉണ്ടായിട്ടില്ല എന്നതിൽതന്നെ നേതൃത്വത്തിെൻറ തീരുമാനം എന്താെണന്ന് വ്യക്തമാണ്. പാർട്ടിക്കും അപ്പുറത്തേക്ക് വളരാൻ ശ്രമിക്കുന്ന പി. ജയരാജെൻറ പോക്ക് വി.എസിെൻറ വഴിയേ ആണെന്ന് പാർട്ടി വിലയിരുത്തിയിട്ട് നാളേറെയായി. വി.എസ് എന്ന ഒറ്റയാൻ നേതൃത്വത്തിന് ഉയർത്തിയ വെല്ലുവിളികൾ ചെറുതല്ല.

English summary

To be alone in the party in Kannur; The new VS within the party; Why is P. Jayarajan being left out?

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News