Monday, April 12, 2021

കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന ആരോപണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

Must Read

മുൻ മന്ത്രി കെ.ജെ ചാക്കോ അന്തരിച്ചു

ചങ്ങനാശ്ശേരി: മുൻ മന്ത്രി കെ.ജെ ചാക്കോ(91) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്നു.കാഞ്ഞിരപ്പള്ളിയുടെ രാഷ്ടിയ – സാംസ്കാരിക-വ്യവസായ മേഖലകളില്‍ നിര്‍ണ്ണയ കസ്വാധിനം ചെലുത്തിയ വ്യക്തിയാണ്കെ.ജെ....

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ് കാംഗ്

യൂറോപ്പിലും ബ്രിട്ടനിലും കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് സ്വീകരിച്ചവർക്ക് ഉണ്ടായതുപോലെ രക്തം കട്ടപിടിക്കുന്ന രോഗാവസ്ഥ ഇന്ത്യയിലും സംഭവിക്കാമെന്ന് വെല്ലൂർ ക്രിസ്‌ത്യൻ മെഡിക്കൽ കോളേജിലെ പ്രൊഫസറായ ഡോ. ഗഗൻദീപ്...

ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു

നോയിഡ: ഉത്തർപ്രദേശിലെ നോയിഡയിലുണ്ടായ തീപിടിത്തത്തിൽ രണ്ട് കുട്ടികൾ മരിച്ചു. തീപിടിത്തത്തിൽ 150 കുടിലുകൾ കത്തിനശിച്ചു. ഞായറാഴ്ച ഉച്ചയോടെ നോയിഡയിലെ ബെഹലോപുർ ഗ്രാമത്തിലാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തിയാണ് തീ...

തിരുവനന്തപുരം: കെവിന്‍ വധക്കേസില്‍ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന ടിറ്റു ജെറോമിന് ജയിലില്‍ മര്‍ദ്ദനമേറ്റെന്ന ആരോപണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റി. ജയില്‍ ഡിഐജിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് നടപടി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണണമെന്നും ഡിഐജിയുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.

ജയിലില്‍ കഴിയുന്ന മകനെക്കുറിച്ച് ദിവസങ്ങളായി യാതൊരു വിവരവുമില്ലെന്ന് ടിറ്റു ജറോമിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയിരുന്നു. ഇതില്‍ ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്ന് ഹൈക്കോടതിയും ജില്ലാ ജഡ്ജിയും നടത്തിയ അതിവേഗ അന്വേഷണത്തിലാണ് ഗുരുതര പരിക്കേറ്റതായി കണ്ടെത്തിയത്. തുടര്‍ന്ന് ടിറ്റു ജെറോമിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയിരുന്നു.

വിഷയത്തില്‍ ജയില്‍ ഡിജിപിയോട് തിങ്കളാഴ്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും നിര്‍ദേശിച്ചിരുന്നു. കോടതി ജയിലധികൃതതരെ കര്‍ശനമായി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ദക്ഷിണ മേഖലാ ജയില്‍ ഡിഐജി പ്രാഥമിക അന്വേഷണം നടത്തിയത്. ഈ റിപ്പോര്‍ട്ടിലെ ശുപാര്‍ശയെ തുടര്‍ന്നാണ് മൂന്ന് പ്രിസണ്‍ ഓഫീസര്‍മാരെ അന്വേഷണ വിധേയമായി സ്ഥലംമാറ്റിയത്.

ബിജുകുമാര്‍, സനല്‍ എന്നിവരെ നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലേക്കാണ് സ്ഥലംമാറ്റിയത്. പ്രിസണ്‍ ഓഫീസറായ ബിജുകുമാറിനെ നെയ്യാറ്റിന്‍കര സ്‌പെഷല്‍ സബ് ജയിലിലേക്കും മാറ്റി. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്.

English summary

Titu Jerome, who is serving a life sentence in the Kevin murder case, is being held in prison on charges of assault.

Leave a Reply

Latest News

സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ റമദാന്‍ നോമ്പുകാലം ആരംഭിക്കും. കോഴിക്കോട് കാപ്പാട് തീരത്ത് പിറ കണ്ടതോടെയാണ് നാളെ റംസാൻ ഒന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. പതിനൊന്ന് മാസത്തെ കാത്തിരിപ്പിനൊടുവിലാണ്...

More News