Wednesday, December 1, 2021

മരുന്നും പ്രാർഥനകളുമായി കാത്തിരുന്നാണ് ടിൻസി ഗർഭിണിയാകുന്നത്; ഗർഭിണിയാണെന്നറിഞ്ഞതോടെ നാല് മാസം സൗദിയിൽ അനുഭവിക്കേണ്ടി വന്നത് വിവരിക്കാനാവാത്ത ദുരിതം

Must Read

നാലുമാസമായി സൗദിയിൽ ദുരിതം താണ്ടിയ ഗർഭിണിയായ യുവതി കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക് തിരികെ എത്തി. വെമ്പള്ളി തോട്ടികുളങ്ങര ടി.എം.നീനോയുടെ ഭാര്യ ടിൻസിയാണ് കഴിഞ്ഞദിവസം തിരികെ വീട്ടിലെത്തിയത്.

മരുന്നും പ്രാർഥനകളുമായി കാത്തിരുന്നാണ് ടിൻസി ഗർഭിണിയാകുന്നത്. ഗർഭിണിയാണെന്നറിഞ്ഞതോടെ നാല് മാസം സൗദിയിൽ അനുഭവിക്കേണ്ടി വന്നത് വിവരിക്കാനാവാത്ത ദുരിതമാണ്. ഭക്ഷണവും ചികിത്സയും ലഭിക്കാതെ ഏജൻസിയുടെ കെണിയിൽ കുടുങ്ങുകയായിരുന്നു. കേന്ദ്ര മന്ത്രി വി. മുരളീധരന്റെ ഇടപെടലിനെ തുടർന്നാണ് ഒരാഴ്ചയ്ക്കുള്ളിൽ മോചനത്തിന് വഴി തുറന്നത്.

മൂന്ന് വർഷം മുമ്പാണ് നീനോ പട്ടിത്താനം സ്വദേശിനിയായ ടിൻസിയേ വിവാഹം കഴിക്കുന്നത്. മക്കളുണ്ടാവാത്തതിനെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്നു. ഇതിനിടയിൽ സൗദിയിലെ ആശുപത്രിയിൽ ഏജൻസി വഴി ജോലി ലഭിച്ചു. ജോലിയിൽ പ്രവേശിച്ച് നാല് ദിവസം കഴിഞ്ഞപ്പോൾ തലകറക്കം അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ടിൻസി ഗർഭിണിയാണെന്ന് തെളിഞ്ഞു. ഇതോടെ ടിൻസിയെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു. നാട്ടിലേക്ക് മടങ്ങാൻ ആശുപത്രി അധികൃതരെ സമീപിച്ചുവെങ്കിലും അനുമതി ലഭിച്ചില്ല.

മടങ്ങണമെങ്കിൽ അഞ്ച് ലക്ഷം രൂപാ വേണമെന്നായിരുന്നു ആശൂപത്രി അധികൃതരുടെ നിലപാട്. നാട്ടിലേക്ക് മടങ്ങുന്നതിനുള്ള രേഖ നൽകാൻ ഏജൻസിയും കൂട്ടാക്കിയില്ല. ഭർത്താവ് തിരുവല്ലയിലുള്ള ഏജൻസിയുമായി ബന്ധപ്പെട്ടപ്പോൾ രൂപ വേണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നു. കൈയിലുണ്ടായിരുന്ന സ്വർണം പണയും വെച്ചും ബന്ധുക്കളിൽ നിന്ന് കൈവായ്പ വാങ്ങിയുമാണ് ടിൻസിക്ക്‌ സൗദിക്ക് വിസ തരപ്പെടുത്താൻ മൂന്നരലക്ഷം രൂപാ കണ്ടെത്തിയത്. വീണ്ടും അത്രയും തുക കൂടി കണ്ടെത്തുക സാധ്യമായിരുന്നില്ല.

ഇതോടെയാണ് നീനോയും ടിൻസിയും ബി.ജെ.പി. നേതാക്കൾ വഴി കേന്ദ്രമന്ത്രിയെ സമീപിച്ചത്. വിവരം അറിഞ്ഞ ബി.ജെ.പി.പ്രാദേശിക നേതാവ് എസ്.ആർ. ഷിജോയാണ് ഇടപെട്ടത്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News