തിരുവനന്തപുരം ∙ കേരളത്തില്‍ തുടര്‍ഭരണം പ്രവചിച്ച് ടൈംസ് നൗ– സീ വോട്ടര്‍ സര്‍വേ. 82 സീറ്റുകളിൽ എല്‍ഡിഎഫ് വിജയിച്ചേക്കാമെന്നാണു പ്രവചനം. യുഡിഎഫിന് 56 സീറ്റുകള്‍ ലഭിക്കാം. ബിജെപിയുടെ നേട്ടം ഒറ്റ സീറ്റില്‍ ഒതുങ്ങുമെന്നും സര്‍വേ പറയുന്നു.
എൽഡിഎഫിന്റെ വോട്ട് വിഹിതം 2016ലെ 43.5 ശതമാനത്തിൽനിന്ന് 2021ൽ 42.9 ശതമാനമാകാം. യുഡിഎഫിന്റെ വോട്ട് വിഹിതം 2016ൽ 38.8 ശതമാനത്തിൽനിന്ന് 37.6 ആയി കുറയാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനത്തിൽ 42.34 ശതമാനം ആളുകൾ വളരെയധികം സംതൃപ്തരാണ്. 36.36 ശതമാനം പേർ സർക്കാരിന്റെ പ്രകടനത്തിലും വളരെയധികം സംതൃപ്തരാണ്. എൽഡിഎഫ് ഭരണത്തിൽ ഒരു പരിധിവരെ സംതൃപ്തരാണ് 39.66 ശതമാനം പേർ.
സർവേയിൽ 55.84 ശതമാനം പേർ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി അനുകൂലിച്ചപ്പോൾ 31.95 ശതമാനം പേർ നരേന്ദ്ര മോദിയെയാണ് പിന്തുണച്ചത്.
English summary
Times Now – Sea Voter Survey Predicts Continuing Governance in Kerala