Monday, September 21, 2020

പി.എൻ.ബി. വെസ്പർ കമ്പനിക്ക് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതി

Must Read

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു...

തൃശ്ശൂർ:കോവിഡിനെ പിടിച്ചുകെട്ടാനുള്ള ശ്രമങ്ങളിൽ മലയാളി സാന്നിധ്യത്തിന് സാധ്യതയേറി. കൊച്ചി ആസ്ഥാനമായ പി.എൻ.ബി. വെസ്പർ എന്ന കമ്പനിക്ക് മരുന്നിന്റെ രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന് അനുമതിലഭിച്ചു.ബ്രിട്ടനിൽ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട ഡെക്സാമെത്താസോണിനെക്കാൾ നല്ല പ്രകടനമാണ് ആദ്യഘട്ടത്തിൽ കാണുന്നതെന്ന വിലയിരുത്തലിലാണ് അനുമതി. പി.എൻ.ബി-001 (ജി.പി.പി. ബലഡോൾ) എന്ന പേരിട്ടിരിക്കുന്നതാണ് രാസമൂലകം. മൂന്ന് പരീക്ഷണഘട്ടങ്ങൾ പൂർത്തിയാക്കിയാലാണ് മരുന്നിന് നിർമാണാനുമതി കിട്ടുക. രണ്ടാംഘട്ടത്തിൽ മികച്ച പ്രകടനമാണെങ്കിൽ മുൻകൂട്ടി അനുമതി നൽകിയ സന്ദർഭങ്ങളുമുണ്ടായിട്ടുണ്ട്. അങ്ങനെയെങ്കിൽ മാസങ്ങൾക്കകം കോവിഡ് മരുന്ന് വിപണിയിലെത്തുമെന്നാണു പ്രതീക്ഷിക്കുന്നത്.
ഡ്രഗ്സ് കൺട്രോൾ ജനറലിന്റെ അനുമതിപ്രകാരം പരീക്ഷണം രണ്ടുമാസത്തിനകം പൂർത്തിയാക്കുമെന്ന് കമ്പനി എം.ഡി. തൃശ്ശൂർ സ്വദേശി പി.എൻ. ബലറാം പറഞ്ഞു. അമേരിക്ക, ഇംഗ്ലണ്ട്, തായ്ലൻഡ്, ജർമനി എന്നിവിടങ്ങളിലെ സ്ഥാപനങ്ങളുമായി ചേർന്നാണ് കമ്പനിയുടെ ഗവേഷണം. ആദ്യ ഘട്ടത്തിൽ 74 പേരാണ് പങ്കാളികളായത്. അഹമ്മദാബാദ് കേന്ദ്രീകരിച്ചുനടന്ന പഠനത്തിൽ മികച്ച ഫലവുമുണ്ടായി. ഇതിനെത്തുടർന്നാണ് ബയോസ്പിയർ ക്ലിനിക്കൽ റിസർച്ച് എന്ന സ്ഥാപനംവഴി രണ്ടാംഘട്ടത്തിനുള്ള അനുമതി തേടിയത്. പുണെ ബി.ജി. സർക്കാർ മെഡിക്കൽ കോളേജിൽ കോവിഡ് ഭേദപ്പെട്ട നാൽപ്പതുപേരിലാണ് പരീക്ഷണം.
ഡെങ്കിപ്പനിക്കെതിരായ അന്വേഷത്തിന്റെ ഭാഗമായി 2017 മുതലാണ് ഈ മൂലകത്തിന്റെ ഗവേഷണം തുടങ്ങിയത്. കുടലിന്റെയും കരളിന്റെയും നീർവീക്കത്തിനെതിരേ ഇത് ഫലപ്രദമാണെന്ന നിഗമനം വന്നു. കോവിഡ് രൂക്ഷമായതോടെ അതുംകൂടി പരീക്ഷണത്തിന്റെ ഭാഗമാക്കുകയായിരുന്നു. പ്രതിരോധശേഷി നിയന്ത്രിക്കുന്ന സൈറ്റോക്കൈനുകളെ അവശ്യാനുസരണം ക്രമീകരിക്കുന്നതിലൂടെ രോഗബാധ തടയാൻ കഴിയുമെന്നതാണ് ഈ മരുന്നിന്റെ അടിസ്ഥാനതത്ത്വം.
Thrissur: There is a possibility of a Malayalee presence in the attempts to capture Kovid. Kochi-based PNB Vesper

 

Leave a Reply

Latest News

ശ്രീനാരായണ ഗുരുദേവ പ്രതിമ മുഖ്യമന്ത്രി അനാവരണം ചെയ്തു

തിരുവനന്തപുരം: 'നമുക്ക് ജാതിയില്ല' വിളംബരത്തിന്റെ നൂറാം വാര്‍ഷിക സ്മരണക്കായി സംസ്ഥാന സര്‍ക്കാര്‍ തലസ്ഥാന നഗരത്തില്‍ സ്ഥാപിച്ച ശ്രീനാരായണ ഗുരുദേവന്റെ പ്രതിമ അനാവരണം ചെയ്തു. മുഖ്യമന്ത്രി പിണറായി...

സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: സെ​ര്‍​ബി​യ​യും കൊ​സോ​വോ​യും ത​മ്മി​ലു​ള്ള കൂ​ട്ട​ക്കു​രു​തി അ​വ​സാ​നി​പ്പി​ക്കു​ന്ന ത​നി​ക്ക് സ​മാ​ധാ​ന​ത്തി​നു​ള്ള നൊ​ബേ​ല്‍ സ​മ്മാ​നം ല​ഭി​ക്കു​മെ​ന്ന് അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണാ​ള്‍​ഡ് ട്രം​പ്. നോ​ര്‍​ത്ത് ക​രോ​ലി​ന​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​റാ​ലി​യി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം.കൊ​സോ​വോ ലി​ബ​റേ​ഷ​ന്‍ ആ​ര്‍​മി​യും സെ​ര്‍​ബി​യ​ന്‍...

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി

കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്കെതിരെ യുവതിയുടെ പരാതി കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ എ വി ജോര്‍ജ്ജിനെതിരെ യുവതിയുടെ പരാതി. കോഴിക്കോട്ടെ സിവില്‍ പൊലീസ് ഓഫീസറായ യു ഉമേഷിനെ സസ്പെന്‍റ് ചെയ്ത ഉത്തരവില്‍ തന്നെ...

പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: അറബി കോളേജ് അധ്യാപകന്‍ ഒളിവിൽ

മലപ്പുറം: പ്രായ പൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ അറബി കോളേജ് അധ്യാപകന്‍ പീഡിപ്പിച്ചതായി പരാതി. പൊലീസ് കേസെടുത്തതോടെ അധ്യാപകന്‍ മുങ്ങി. അറബികോളേജ് അധ്യാപകനായ സലാഹുദ്ദീന്‍ തങ്ങളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയത്.മലപ്പുറം കല്‍പകഞ്ചേരിക്കടത്ത് വാരാണക്കര സ്വദേശിയാണ്...

കെഎസ്‌ആര്‍ടിസിയെ കടകെണിയിൽ നിന്ന് രക്ഷിക്കാൻ എം.ഡി നേരിട്ടിറങ്ങി:ബസിന്റെ വളയം പിടിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: വര്‍ഷങ്ങള്‍ക്ക് മുബാണ് ഒരു ഹെവി വാഹനത്തിന്റെ വളയം എം.ഡി പിടിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം കെഎസ്‌ആര്‍ടിസി ബസിന്റെ വളയം പിടിച്ചപ്പോള്‍ എം.ഡി ഒട്ടും പതറിയില്ല.കെഎസ്‌ആര്‍ടിസിയുടെ എംഡി കൂടിയായ ബിജു പ്രഭാകറാണ് കെ എസ്‌...

More News