Friday, November 27, 2020

ബി.ഗോപാലകൃഷ്ണനെ മേയർ സ്ഥാനാർത്ഥിയാക്കാൻ ബി.ജെ.പി

Must Read

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ്...

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന്...

തൃശൂർ : കോർപറേഷൻ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർത്ഥിയായി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണനെ കളത്തിലിറക്കിയേക്കും. ഇത് സംബന്ധിച്ച് തീരുമാനം ഇന്നുണ്ടാകും. പാർട്ടി സംസ്ഥാന നേതൃത്വവും ആർ.എസ്.എസ് നേതൃത്വവും മത്സരിക്കാൻ നിർദ്ദേശം നൽകിയെന്നാണ് സൂചന. ബി.ജെ.പിയുടെ സിറ്റിംഗ് സീറ്റായ കുട്ടൻകുളങ്ങര ഡിവിഷനിലായിരിക്കും ഗോപാലകൃഷ്ണൻ മത്സരിക്കുക. ആദ്യം ഇടതുമുന്നണിയുടെയും പിന്നെ കോൺഗ്രസിന്റെയും കുത്തകയായിരുന്ന ഈ ഡിവിഷൻ കഴിഞ്ഞ തവണയാണ് ബി.ജെ.പി പിടിച്ചെടുത്തത്. 2015ൽ മുന്നൂറോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഐ. ലളിതാംബിക ഇവിടെ വിജയിച്ചത്.

കഴിഞ്ഞ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഡിവിഷനിൽ ബി.ജെ.പി ഭൂരിപക്ഷം വർദ്ധിപ്പിച്ചു. കോർപറേഷനിൽ 36 ഡിവിഷനിലേക്കുള്ള സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബി.ജെ.പി കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. രണ്ടാം പട്ടിക ഇന്നുണ്ടായേക്കും. ഗോപാലകൃഷ്ണൻ താമസിക്കുന്ന ഡിവിഷനായ ഗാന്ധിനഗർ ആയിരുന്നു ആദ്യം നിർദ്ദേശിച്ചതെങ്കിലും ഇവിടെ സിറ്റിംഗ് കൗൺസിലർ കെ. മഹേഷിനെ മത്സരിപ്പിക്കുകയാണ്. നേരത്തെ ലോകസഭയിലേക്കും നിയമസഭയിലേക്കും മത്സരിച്ചിട്ടുള്ള ഗോപാലകൃഷ്ണനെ കോർപറേഷനിലേക്ക് മത്സരിപ്പിക്കുന്നത് മത്സരത്തിന്റെ ഗൗരവം കൂട്ടുമെന്നാണ് ബി.ജെ.പി കരുതുന്നത്. 20 സീറ്റുകളിലെങ്കിലും വിജയിക്കുക, ഭരണത്തിലെത്തുക എന്നിവ അസാദ്ധ്യമല്ലെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. Thrissur: State spokesperson BJP has fielded BJP’s mayoral candidate in the corporation elections. Gopalakrishnan may be dropped. A decision on this will be taken today. To contest the party state leadership and the RSS leadership

Leave a Reply

Latest News

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം; അഞ്ച് മരണം

ഗുജറാത്തിലെ രാജ്‌കോട്ടില്‍ കോവിഡ് ആശുപത്രിയില്‍ തീപിടിത്തം. ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലുണ്ടായ തീ പിടിത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. മുഖ്യമന്ത്രി വിജയ്...

ഗുരുവായൂരിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ പ്രവേശനം

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ ഒന്നു മുതൽ നാലമ്പലത്തിൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ദർശനത്തിനും, വിവാഹങ്ങൾക്കും, തുലാഭാരം വഴിപാടിനും കൂടുതൽ സൗകര്യം ഏർപ്പെടുത്താൻ ഭരണസമിതി യോഗം തീരുമാനിച്ചു. വെർച്വൽ ക്യൂ വഴിയും, പ്രാദേശികക്കാർ,​...

പരാതി നല്‍കാനെത്തിയ ആളെ പൊലീസ് അധിക്ഷേപിച്ച സംഭവം; ഡിഐജി ഇന്ന് റിപ്പോർട്ട് നൽകും

തിരുവനന്തപുരം: പരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ നെയ്യാർ ഡാം സ്റ്റേഷനിൽ അധിക്ഷേപിച്ച സംഭവത്തിൽ ഇന്ന് ഡിഐജി പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകും. മദ്യലഹരിയിലാണ് എന്ന് പറ‌‌ഞ്ഞാണ് ഗ്രേഡ് എസ്ഐ ഗോപകുമാർ അപമാനിച്ചതെന്ന്...

27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു

തിരുവനന്തപുരം ∙ 27.79 കോടി രൂപ ബാര്‍ ഉടമകള്‍ പിരിച്ചെന്നു വിജിലന്‍സ് കണ്ടെത്തിയ റിപ്പോര്‍ട്ട് ബിജു രമേശ് പുറത്തുവിട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോഴ നല്‍കിയെന്ന ആരോപണത്തില്‍ ഉറച്ചു...

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഓരോ വർഷവും 90...

More News