തൃശൂർ: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് അനുകൂലമായി മൊഴി മാറ്റിപ്പറയാൻ വലിയ തുക വാഗ്ദാനം ചെയ്തെന്ന് തൃശൂർ ചുവന്നമണ്ണ് സ്വദേശി ജിൻസൺ. എന്നാൽ ദിലീപിനെതിരായ സാക്ഷിമൊഴി മാറ്റിപ്പറയില്ലെന്നും ജിൻസൺ പറഞ്ഞു. ദിലീപിനെതിരായ മൊഴി മാറ്റിയാൽ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നൽകാമെന്നായിരുന്നു വാഗ്ദാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി ജിൻസൺ തിങ്കളാഴ്ച പീച്ചി പൊലീസിൽ പരാതി നൽകിയിരുന്നു.
‘പൊലീസ് പറയുന്നത് കളവാണ് എന്ന് പറയണമെന്നായിരുന്നു ആവശ്യം. ദിലീപ് കുറ്റക്കാരനല്ലെന്ന് തോന്നുന്നുണ്ടോ എന്ന് വിളിച്ചയാളോട് താൻ ചോദിച്ചു. കേസിൽ സാക്ഷികളായ വിപിൻലാലിനെയും വിഷ്ണുവിനെയും സ്വാധീനിക്കുമെന്നും അവരും ദിലീപിന് അനുകൂലമായി മൊഴി നൽകുമെന്നും വിളിച്ചയാൾ പറഞ്ഞു. പ്രദീപ്കുമാറിന്റെ അറസ്റ്റോടെ അയാൾ പറഞ്ഞതുപോലെയാണ് കാര്യങ്ങൾ നീങ്ങുന്നത് എന്ന് മനസ്സിലായി. ഫോണിൽ വിളിച്ചതിന്റെ റെക്കോഡ് കൈവശമുണ്ടെന്നും പൊലീസിന് നൽകും’- ജിൻസൺ പറഞ്ഞു. Thrissur: Jinson, a native of Thrissur, has offered a large sum of money to change his statement in favor of Dileep in the case of attacking the actress. But the testimony against Dileep will not be changed