Monday, September 27, 2021

ഓൺലൈനിലൂടെ കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു

Must Read

ഓൺലൈനിലൂടെ കുറഞ്ഞ പലിശയ്ക്ക് വായ്പ വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുക്കുന്ന സംഘത്തെ തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. ഡൽഹിയിൽ സ്ഥിരതാമസമാക്കിയ സഹോദരന്മാരടക്കമുള്ള മലയാളികളാണ് പിടിയിലായത്.

വെസ്റ്റ് ഡൽഹി രഘുബീർ നഗറിൽ വിനയപ്രസാദ് (23), സഹോദരൻ വിവേക് പ്രസാദ് (27), ചേർത്തല പട്ടണക്കാട് വെട്ടക്കൽ പുറത്താംകുഴിവീട്ടിൽ ഗോകുൽ (25), വെസ്റ്റ് ഡൽഹി രജ്ദീർ നഗറിൽ ജിനേഷ് (25), ചെങ്ങന്നൂർ പെരിങ്ങാല വൃന്ദാവനം വീട്ടിൽ ആദിത്യ (21), കോഴിക്കോട് നെല്ലിക്കോട് സ്വദേശി അഭയ് വാസുദേവ് (21) എന്നിവരെയാണ് തൃശ്ശൂർ സിറ്റി സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.എ. അഷ്റഫും സംഘവും അറസ്റ്റ് ചെയ്തത്. തട്ടിപ്പിൽ അഞ്ചുലക്ഷം രൂപ നഷ്ടമായ തൃശ്ശൂർ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. പത്തുലക്ഷത്തിന്റെ വായ്പ വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്.

ഡൽഹി, തിരുവനന്തപുരം, ചേർത്തല, കോഴിക്കോട് എന്നിവിടങ്ങളിൽനിന്നാണ് പ്രതികളെ പിടികൂടിയത്. തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഡൽഹിയിലേക്ക്‌ പോകാനിരിക്കെ വിനയപ്രസാദിനെയും ഡൽഹിയിൽനിന്ന് വിവേക്, ജിനേഷ് എന്നിവരെയും ചേർത്തലയിൽനിന്ന് ഗോകുലിനെയും പിടികൂടി. മറ്റ് പ്രതികളായ അഭയിനെയും ആദിത്യയെയും നേരത്തെ കോഴിക്കോട്ടുനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഡൽഹി കേന്ദ്രീകരിച്ചാണ് തട്ടിപ്പുസംഘം പ്രവർത്തിച്ചത്. ലോക്ഡൗൺകാലത്ത് ബിസിനസ് കുറഞ്ഞവരും ജോലി നഷ്ടപ്പെട്ടവരുമാണ് തട്ടിപ്പുകാരുടെ വലയിൽ വീണത്.

തട്ടിപ്പുകാരെ തിരിച്ചറിയുക

മൊബൈൽ ഫോൺ, കംപ്യൂട്ടർ എന്നിവയിലൂടെ എത്തുന്ന ഇ-മെയിൽ, എസ്.എം.എസ്. സന്ദേശങ്ങളോട് സൂക്ഷ്മതയോടെ പ്രതികരിക്കണമെന്ന് സിറ്റി പോലീസ് കമ്മിഷണർ ആർ. ആദിത്യ. തൃശ്ശൂർ മേഖലാ ഡി.ഐ.ജി. എ. അക്ബറിന്റെ മേൽനോട്ടത്തിൽ തൃശ്ശൂർ സിറ്റി ക്രൈം റെക്കോഡ്സ് ബ്യൂറോ അസിസ്റ്റന്റ് കമ്മിഷണർ കെ.കെ. സജീവ്, എസ്.ഐ.മാരായ സി.എ. സുനിൽകുമാർ, എം.ഒ. നൈറ്റ്, കെ.എസ്. സന്തോഷ്, എ.എസ്.ഐ. ആർ.എൻ. ഫൈസൽ, സീനിയർ സി.പി.ഒ. വിനു കുര്യാക്കോസ്, സി.പി.ഒ.മാരായ വിനോദ് ശങ്കർ, കെ.കെ. ശ്രീകുമാർ, വി.ബി. അനൂപ്, എം.പി. ശരത്ത്, വിഷ്ണുകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News