Monday, October 18, 2021

തെരുവുനായ വട്ടംചാടി ഓട്ടോ മറിഞ്ഞ് മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 30.74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി തൃപ്പൂണിത്തുറ നഗരസഭ

Must Read

തിരുവാങ്കുളം: തെരുവുനായ വട്ടംചാടി ഓട്ടോ മറിഞ്ഞ് മരിച്ച ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 30.74 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി തൃപ്പൂണിത്തുറ നഗരസഭ. ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയുടെ തീരുമാനപ്രകാരം സംസ്ഥാന സർക്കാർ ഉത്തരവനുസരിച്ചാണ് തുക നൽകിയത്.

2019 ജനുവരി 30-ന് ഓട്ടോ ഓടിച്ചുവരുമ്പോൾ തിരുവാങ്കുളത്ത് പട്ടി വട്ടംചാടിയതിനെത്തുടർന്ന് ഓട്ടോ മറിഞ്ഞാണ് കടുംഗമംഗലം ഐക്കരപ്പറമ്പിൽ ബിജു മരിച്ചത്.

കുടുംബത്തിന് 25,20,000 രൂപ നൽകാനായിരുന്നു സിരിജഗൻ കമ്മിറ്റിയുടെ ഉത്തരവ്. ഒമ്പത് ശതമാനം പലിശ ഉൾപ്പെടെ 30,74,884 രൂപയാണ് കുടുംബാംഗങ്ങൾക്ക് നഗരസഭ നൽകിയത്. അച്ഛൻ പവിത്രൻ, അമ്മ കമല, ഭാര്യ സൂര്യ, ഏകമകൾ ശിവാനി എന്നിവർക്ക് തുല്യമായി വീതംവെച്ചാണ് തുക നൽകിയത്. ഇങ്ങനെ നൽകാനായിരുന്നു ഉത്തരവ്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News