Wednesday, October 27, 2021

വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസില്‍ കമിതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്‌റ്റില്‍

Must Read

കായംകുളം: വയോധികയുടെ മാല പൊട്ടിച്ചെടുത്ത കേസില്‍ കമിതാക്കള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്‌റ്റില്‍. ചെട്ടികുളങ്ങര മേനാമ്പള്ളി മെഴുവേലത്ത്‌ സജിത്ത്‌ ഭവനത്തില്‍ സജീവന്റെ ഭാര്യ ലളിത(60)യുടെ മാല കവര്‍ന്ന കായംകുളം പത്തിയൂര്‍ വെളിത്തറ വടക്ക്‌ അന്‍വര്‍ ഷാ(22), ഇയാളുടെ കാമുകി കോട്ടയം കൂട്ടിക്കല്‍ ഏന്തയാര്‍ ചാനക്കുടിയില്‍ ആതിര(24), കൊല്ലം കരുനാഗപ്പള്ളി തഴവ കടത്തൂര്‍ ഹരികൃഷ്‌ണഭവനത്തില്‍ ജയകൃഷ്‌ണന്‍(19) എന്നിവരാണ്‌ അറസ്‌റ്റിലായത്‌.
ഓഗസ്‌റ്റ്‌ 25 ന്‌ തിരുവല്ലയില്‍നിന്നു സ്‌കൂട്ടര്‍ മോഷ്‌ടിച്ച്‌ കായംകുളത്തെത്തിയ അന്‍വര്‍ഷായും ആതിരയും അന്ന്‌ കായംകുളത്ത്‌ തങ്ങിയ ശേഷം പിറ്റേന്ന്‌ രാവിലെയാണ്‌ ലളിതയുടെ മാല അപഹരിച്ചത്‌. തുടര്‍ന്ന്‌ സ്‌കൂട്ടര്‍ കായംകുളം കൃഷ്‌ണപുരത്ത്‌ ഉപേക്ഷിച്ചു. ഓച്ചിറയിലെ സ്വര്‍ണക്കടയില്‍ മാല വിറ്റ ശേഷം മൂന്നാര്‍, ബംഗളുരു തുടങ്ങിയ സ്‌ഥലങ്ങളില്‍ കഴിഞ്ഞു. തിരികെ എറണാകുളത്ത്‌ എത്തിയതോടെയാണ്‌ ഇവര്‍ പോലീസിന്റെ പിടിയിലായത്‌. അന്‍വര്‍ഷായുടെ ‘ ആതിരയാണ്‌ മാല കവരുന്നത്‌. നാലുവര്‍ഷമായി ആതിര അന്‍വര്‍ഷായ്‌ക്കൊപ്പമാണ്‌ താമസം. വീട്‌ വിട്ട്‌ കഴിയുന്ന സ്വഭാവമാണ്‌ ആതിരയുടേതെന്ന്‌ പോലീസ്‌ പറയുന്നു. വഴി ചോദിക്കാനെന്ന വ്യാജേനയെത്തിയാണ്‌ സംഘം മാല പൊട്ടിച്ചെടുക്കുന്നത്‌. മാല വില്‍ക്കാന്‍ സഹായിച്ചത്‌ ജയകൃഷ്‌ണനാണ്‌. ഇയാളുടെ ഫോണാണ്‌ അന്‍വന്‍ഷാ ഉപയോഗിച്ചു വന്നത്‌. സി.സി ടിവിയും ഫോണും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. ഒക്‌ടോബര്‍ 25 ന്‌ ബംഗളുരുവിന്‌ സമീപം കോളാര്‍ കെ.ജി.എഫ്‌. താലൂക്കില്‍ റോബര്‍ട്ട്‌സണ്‍പേട്ട്‌ പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ വിരുദമ്മാള്‍ എന്ന വയോധികയുടെ ഒന്‍പതു പവന്‍ മാല പൊട്ടിച്ചെടുത്തതും ഇവരാണ്‌. കേസില്‍ ഒരാളെക്കൂടി പിടികൂടാനുണ്ട്‌. അന്‍വര്‍ഷായും ജയകൃഷ്‌ണനും നിരവധി മാല മോഷണക്കേസുകളില്‍ പ്രതികളാണ്‌. ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്‌റ്റേഷനുകളില്‍ ഇത്‌ സംബന്ധിച്ച്‌ കേസുകളുണ്ട്‌.
എസ്‌.എച്ച്‌.ഒ: മുഹമ്മദ്‌ഷാഫി, എസ്‌.ഐ: ആനന്ദ്‌ കൃഷ്‌ണന്‍, എ.എസ്‌.ഐ: ഉദയകുമാര്‍, സി.പി.ഒമാരായ റെജി, ലിമു, മനോജ്‌, സതീഷ്‌, ബിനുമോന്‍, ബിജുരാജ്‌, അനൂപ്‌ എന്നിവരടങ്ങുന്ന സംഘമാണ്‌ പ്രതികളെ പിടികൂടിയത്‌.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News