കാക്കവയലില്‍ കാര്‍ ടാങ്കറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

0

കാക്കവയലില്‍ കാര്‍ ടാങ്കറില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. പാട്ടവയല്‍ പുത്തന്‍പുരയില്‍ പ്രവീഷ്‌ (39), ഭാര്യ ശ്രീജിഷ (32), മാതാവ്‌ പ്രേമലത (60) എന്നിവരാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ 11.30 നാണ്‌ സംഭവം.
കോഴിക്കോട്‌ വിവാഹത്തില്‍ പങ്കെടുത്ത്‌ തിരിച്ച്‌ വരുന്നതിനിടെ കാക്കവയല്‍ നഴ്‌സറി സ്‌േറ്റാപ്പിനു സമീപത്തുവച്ച്‌ നിയന്ത്രണം വിട്ട കാര്‍ മില്‍മയുടെ ടാങ്കറില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. കാറിലുണ്ടായിരുന്ന ഇവരുടെ രണ്ടര വയസുള്ള മകന്‍ ആരവ്‌ ഗുരുതര പരുക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്‌.
ശ്രീജീഷയുടെ മൃതദേഹം കല്‍പ്പറ്റ ജനറല്‍ ആശുപത്രിയിലും പ്രവീഷിന്റെയും പ്രേമലയുടെയും മൃതദേഹം കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലുമാണ്‌.

Leave a Reply