Tuesday, July 27, 2021

മയക്കുമരുന്ന് ലഹരിയിൽ തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ച മൂന്ന് അംഗ സംഘം പിടിയിൽ

Must Read

അടിമാലി: മയക്കുമരുന്ന് ലഹരിയിൽ തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ച മൂന്ന് അംഗ സംഘത്തെ നാട്ടുകാർ തടഞ്ഞ് നിർത്തി പോലീസിൽ ഏൽപ്പിച്ചു. അടിമാലി കല്ലാർ ഭാഗത്ത് വെച്ച് ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. എറണാകുളം സ്വദേശികളായ ആറ് അംഗ സംഘം വെള്ളിയാഴ്ച മൂന്നാറിലെത്തി. മൂന്ന് സ്ത്രീകളും, മൂന്ന് പുരുഷൻമാരുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഇവർ കുരിശുപാറ ഭാഗത്തെ റിസോർട്ടിൽ റൂം എടുത്തു. ശനിയാഴ്ച ഉച്ചയോടെ രണ്ട് പുരുഷൻമാരും ഒരു യുവതിയും

കാറിൽ അടിമാലിയിലെത്തി കല്ലാറിൽ എത്തിയപ്പോൾ കാറിൽ ഉണ്ടായിരുന്ന യുവതി തട്ടിക്കൊണ്ട് പോകുന്നതായി നാട്ടുകാരോട് വിളിച്ച് പറഞ്ഞു.

സംഭവം ശ്രദ്ധയിൽപ്പെട്ട സമീപത്തെ വർക്ക്ഷോപ്പ് നടത്തിപ്പുകാർ നാട്ടുകാരുടെ സഹായത്തോടെ യുവതിയെ രക്ഷിക്കാൻ ശ്രമിച്ചു. വാഹനത്തെ പിൻതുടർന്ന് സംഘത്തെ പിടികൂടി. യുവതിയും യുവാക്കളും മയക്കുമരുന്ന് ലഹരിയിലാണെന്നും കണ്ടെത്തി. സംഭവം അറിഞ്ഞ് പോലീസ് എത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. ഇതിനിടെ യുവതിയുടെ ലഹരി വിട്ടുമാറിയതോടെ തങ്ങൾ സുഹൃത്തുക്കളാണെന്നും, ഞങ്ങളെ വിട്ടയയ്ക്കണം എന്നും പറഞ്ഞ് യുവതി പോലീസിനോട് തട്ടി കയറി. ഞാൻ ലഹരിയിൽ തമാശയ്ക്ക പറഞ്ഞതാണെന്നായിരുന്നു യുവതിയുടെ മൊഴി. തുടർന്ന് പോലീസ് താക്കീത് നൽകി സംഘത്തെ വിട്ടയയ്ക്കുകയായിരുന്നു

Leave a Reply

Latest News

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും

തൃക്കാക്കരയില്‍ തെരുവ് നായകളെ കൂട്ടത്തോടെ കൊന്ന സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടറെ ഉടന്‍ ചോദ്യം ചെയ്യും. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ നിര്‍ദ്ദേശത്തിലാണ് സംഭവം നടന്നതെന്ന് അറസ്റ്റില്‍...

More News