പോലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള സാങ്കേതിക പരിശോധനയിൽ മൂന്ന് കമ്പനികൾ യോഗ്യത നേടി

0

തിരുവനന്തപുരം: പോലീസിനായി ഹെലികോപ്ടർ വാടകയ്ക്കെടുക്കാനുള്ള സാങ്കേതിക പരിശോധനയിൽ മൂന്ന് കമ്പനികൾ യോഗ്യത നേടി. ചിപ്സൺ ഏവി യേഷൻ, ഒഎസ്എസ് എയർമാനേജ്മെന്‍റ്, ഹെലിവേ ചാർട്ടേഴ്സ് കമ്പനികളാണ് യോഗ്യത നേടിയത്.

ത​മി​ഴ്നാ​ട്, ഒ​ഡീ​ഷ, മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി​മാ​ർ​ക്കാ​യി ഹെലി​കോ​പ്ട​ർ സ​ർ​വീ​സ് ന​ട​ത്തു​ന്ന ക​മ്പ​നി​ക​ളാ​ണി​ത്. സാ​മ്പ​ത്തി​ക ബി​ഡി​ൽ കൂ​ടി യോ​ഗ്യ​ത നേ​ടു​ന്ന ക​മ്പ​നി​ക്കാ​വും യോ​ഗ്യ​ത. ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ അ​ടു​ത്ത​യാ​ഴ്ച പൂ​ർ​ത്തി​യാ​കും.

ആ​റ് വി​ഐ​പി യാ​ത്ര​ക്കാ​രെ​യും ഒ​മ്പ​തു സാ​ധാ​ര​ണ യാ​ത്ര​ക്കാ​രെ​യും ഓ​രോ​രു​ത്ത​രു​ടെ​യും പ​ത്ത് കി​ലോ ല​ഗേ​ജും വ​ഹി​ക്കാ​നാ​വു​ന്ന കോ​പ്ട​റാ​ണ് ഇ​ത്ത​വ​ണ വാ​ട​ക​യ്ക്കെ​ടു​ക്കു​ക.15വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മി​ല്ലാ​ത്ത കോ​പ്ട​ർ പ്ര​തി​മാ​സം 20 മ​ണി​ക്കൂ​റെ​ങ്കി​ലും പ​റ​ക്ക​ണം. കൂ​ടു​ത​ൽ പ​റ​ന്നാ​ൽ മ​ണി​ക്കൂ​ർ ക​ണ​ക്കി​ൽ അ​ധി​ക​തു​ക ന​ൽ​കും. 50 ല​ക്ഷം രൂ​പ​യാ​ണ് ബി​ഡ് ബോ​ണ്ട്.

Leave a Reply