Saturday, December 5, 2020

ഒരു വാർഡിൽ ഒരേ പേരിൽ മൂന്ന് സ്ഥാനാർഥികൾ

Must Read

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കോട്ടക്കൽ: ഒരു വാർഡിൽ ഒരേ പേരിൽ മൂന്ന് സ്ഥാനാർഥികൾ. ഇതിൽ രണ്ടുപേരുടെ വീട്ടുപേരും ഒന്നു തന്നെ. ഒതുക്കുങ്ങൽ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡായ തെക്കുമുറിയിലാണ് ഈ കൗതുകം. കുരുണിയൻ ഹസീനമാരാണ് എൽ.ഡി.എഫിെൻറയും യു.ഡി.എഫിെൻറയും സ്ഥാനാർഥികൾ. കോൺഗ്രസ്, സി.പി.എം സ്ഥാനാർഥികളാണ് ഇരുവരും. എസ്.ഡി.പി.ഐക്കായി മത്സരിക്കുന്നത് കൈതക്കൽ ഹസീനയാണ്.

വർഷങ്ങൾക്ക്​ മുമ്പും കുരുണിയൻ കുടുംബത്തിലെ രണ്ടു പേർ മത്സര രംഗത്തുണ്ടായിരുന്നു. ഹമീദും മായിനും. മൂന്നാം വാർഡിൽ നിലവിൽ ജനപ്രതിനിധി എൽ.ഡി.എഫിലെ മായിനാണ്​. വനിത സംവരണമായതോടെ സീറ്റ് ലഭിച്ചത് ഹസീനക്കായിരുന്നു. നേരത്തേ രണ്ടാം വാർഡിൽ മത്സരിച്ച ഇവർ രണ്ടാം തവണ സ്വന്തം വാർഡിൽ നിന്നാണ് ജനവിധി തേടുന്നത്. പൊതുപ്രവർത്തകനായ കുരുണിയൻ ഹക്കീമാണ് ഭർത്താവ്. വിദ്യാർഥികളായ മുഹമ്മദ് ഫായിസ്, മുഹമ്മദ് ഹാഷിർ എന്നിവർ മക്കളാണ്.

കോൺഗ്രസ് സ്ഥാനാർഥി ഹസീന മൂന്നാം വാർഡിൽ മൂന്നാം തവണയാണ് മത്സരിക്കുന്നത്. ആദ്യ മത്സരത്തിൽ പാറക്കൽ റസിയയെ പരാജയപ്പെടുത്തിയതോടെ ലഭിച്ചത് പഞ്ചായത്ത് ഉപാധ്യക്ഷ സ്ഥാനം. രണ്ടാം തവണ ജനറൽ സീറ്റായിരുന്നെങ്കിലും നിയോഗിക്കപ്പെട്ടത് ഹസീനയായിരുന്നു. എന്നാൽ, എതിർ സ്ഥാനാർഥി കുരുണിയൻ മായിനായിരുന്നു വിജയം. നൊട്ടനാലക്കൽ സ്വദേശി മുഹമ്മദ് സലീമിെൻറ ഭാര്യയാണ്. മുഹമ്മദ് ഷിബിലി, ഫാത്തിമ ഷംലി എന്നിവരാണ് മക്കൾ. ഒരേ തറവാട്ട് പേരുണ്ടെന്നേയുള്ളൂ, സ്ഥാനാർഥികൾ നേരിട്ട് ബന്ധുക്കളല്ല. എസ്.ഡി.പി.ഐ സ്ഥാനാർഥിയായ ഹസീന കൈതക്കൽ രണ്ടാം തവണയാണ് ജനവിധി തേടുന്നത്. സജീവ പ്രവർത്തകനായ ഫിറോസിെൻറ ഭാര്യയാണ്. സ്വന്തം വാർഡിലാണ് മത്സരിക്കുന്നത്. മൂന്ന് മക്കളുണ്ട്.

English summary

Three candidates of the same name in a ward

Leave a Reply

Latest News

കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ് ചൊവ്വാഴ്ച

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ഭാരത് ബന്ദിന് അഹ്വാനം ചെയ്തു. കാര്‍ഷകരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാന്‍ തയ്യാറാവാത്ത പശ്ചാത്തലത്തില്‍...

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

കാന്‍ബറ: മൂന്ന് വിക്കറ്റുകള്‍ കൊയ്ത് യുസ്‌വേന്ദ്ര ചഹല്‍ സ്പിന്‍ മാജിക്കുമായി കളം നിറഞ്ഞപ്പോള്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ടി നടരാജന്‍ രാജ്യാന്തര ടി20 അരങ്ങേറ്റം അവിസ്മരണീയമാക്കി കട്ട പിന്തുണയുമായി ഒപ്പം...

കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തിരുവനന്തപുരം: കുടുംബവഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു. കുറ്റിച്ചല്‍ താനിമൂട് സ്വദേശി പത്മാവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പത്മാവതിയുടെ ഭര്‍ത്താവ് ഗോപാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പത്മാവതിയെ കൊന്ന ശേഷം...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318, തിരുവനന്തപുരം 279,...

സംസ്ഥാനത്ത് ഇന്ന് 5718 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 943, കോഴിക്കോട് 773, കോട്ടയം 570, തൃശൂര്‍ 528, എറണാകുളം 486, പാലക്കാട് 447, ആലപ്പുഴ 394, കൊല്ലം 318,...

ഇനി വാഹനങ്ങൾ പ്ലാസ്റ്റിക് ബബിളിൽ സുരക്ഷിതം 

കൊറോണ കാലത്ത് വാഹനങ്ങളുടെ വിതരണം കൂടുതല്‍ സുരക്ഷിതമാക്കാനായി വാഹനങ്ങള്‍ ഒരു പ്രത്യേക പ്ലാസ്റ്റ് കവചത്തിനുള്ളില്‍ സൂക്ഷിക്കുന്ന സംവിധാനം അവതരിപ്പിച്ച്‌ ടാറ്റ മോട്ടോര്‍സ്. റിപ്പോര്‍ട്ട് അനുസരിച്ച്‌ ഡെലിവറിക്ക് മുമ്ബുള്ള പരിശോധനയ്ക്ക് ശേഷം വാഹനം ഈ...

More News