കായംകുളത്ത് മധ്യവയസ്‌കനെ ചവിട്ടിക്കൊന്ന കേസ്: മൂന്നുപേര്‍ അറസ്റ്റില്‍

0

ആലപ്പുഴ: കായംകുളത്ത് റോഡരികില്‍ 45കാരനെ ചവിട്ടിക്കൊന്ന മൂന്നുപേര്‍ അറസ്റ്റില്‍. കൊല്ലപ്പെട്ട കൃഷ്ണകുമാറിന്റെ അയല്‍വാസികളായ വിഷ്ണു, സുധീരന്‍, വിനോദ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

കായംകുളം പെരിങ്ങാല സ്വദേശി കൃഷ്ണകുമാറിനെ (45)യാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മദ്യലഹിരിയില്‍ അയല്‍ വാസികള്‍ ചവിട്ടിക്കൊന്നു എന്നാണ് പൊലീസ് പറയുന്നത്.

വീടിന് മുന്നിലിരുന്നു മദ്യപിച്ചത് ചോദ്യം ചെയ്തതിന് കൃഷ്ണകുമാറിനെ പ്രതികള്‍ മര്‍ദിച്ചിരുന്നു. വൃഷണത്തില്‍ ഏറ്റ ചവിട്ടാണ് മരണ കാരണമായത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Leave a Reply