Wednesday, December 1, 2021

പൊലീസാണെന്ന് ഭീഷണിപ്പെടുത്തി ട്രെയിനിൽ ഇതരസംസ്ഥാന യാത്രക്കാരന്റെ പേഴ്‌സ് കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ

Must Read

പൊലീസാണെന്ന് ഭീഷണിപ്പെടുത്തി ട്രെയിനിൽ ഇതരസംസ്ഥാന യാത്രക്കാരന്റെ പേഴ്‌സ് കവർന്ന കേസിൽ മൂന്നുപേർ അറസ്റ്റിൽ. നിസാമുദ്ദീൻ-എറണാകുളം മംഗള എക്‌സ്പ്രസിൽ ശനിയാഴ്ചയാണ് സംഭവം. ഇതരസംസ്ഥാന യാത്രക്കാരനെ പൊലീസാണെന്ന് ഭീഷണിപ്പെടുത്തി പണമടങ്ങിയ പേഴ്‌സ് കവരുകയായിരുന്നു.

കാസർകോട് മഞ്ചേശ്വരം സ്വദേശികളായ എ.എം. ഹൗസിൽ മൊയ്തീൻ യാസർ (25), മഞ്ചേശ്വര വീട്ടിൽ മുഹമ്മദ് അസ്‌കർ (24), കടമ്പൂർ മുർത്താന വീട്ടിൽ വിവേക് വേഗസ് (23) എന്നിവരെയാണ് ആലുവ റെയിൽവേ പ്രോട്ടക്ഷൻ ഫോഴ്‌സ് പിടികൂടിയത്. മുഹമ്മദ് അസ്‌കർ കേരളത്തിന് അകത്തും പുറത്തുമായി വധശ്രമം, പിടിച്ചുപറി, ആയുധ വിൽപ്പന ഉൾപ്പെടെ 20-ഓളം കേസുകളിലെ പ്രതിയാണ്. ഇയാൾ ജനറൽ ആശുപത്രിയിലേക്ക് വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും റെയിൽവേ പൊലീസ് പിടികൂടി

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News