Thursday, September 23, 2021

വഴിയാത്രക്കാരിയായ വീട്ടമ്മയെ ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത മൂന്നുപേർ അറസ്റ്റിൽ

Must Read

വഴിയാത്രക്കാരിയായ വീട്ടമ്മയെ ശല്യപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്ത മൂന്നുപേർ അറസ്റ്റിൽ. പൂതക്കുളം അമ്മാരത്തുമുക്ക് കുഴിപ്പിൽ കുന്നുംപുറത്തുവീട്ടിൽ സുരേഷ് (45), പുത്തൻകുളം ചരുവിളവീട്ടിൽ സുശീലൻ (48) ചിറക്കര കുളത്തൂർകോണം വിളയിൽവീട്ടിൽ രാജേന്ദ്രൻ (52) എന്നിവരെയാണ് പാരിപ്പള്ളി ഇൻസ്പെക്ടർ അൽ ജബ്ബാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

കഴിഞ്ഞദിവസം വൈകീട്ട് അഞ്ചേകാലോടെ ചിറക്കര മൂലക്കടയിലായിരുന്നു സംഭവം. ട്യൂഷൻ സ്ഥലത്തുനിന്ന്‌ മകളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരുകയായിരുന്ന വീട്ടമ്മയെ പിന്നിലൂടെ സ്കൂട്ടറിലെത്തിയ മൂവർസംഘം ഉപദ്രവിക്കുകയായിരുന്നു. തുടർന്ന് യുവതി പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സി.സി.ടി.വി.ദൃശ്യങ്ങളിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

എസ്.ഐ.മാരായ ജയിംസ്, അനീസ, സി.പി.ഒ.മാരായ അജു, മനോജ്, ബിനു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News