Wednesday, September 23, 2020

കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു

Must Read

സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം : സർക്കാർ മുന്നോട്ടുവെച്ച സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുകയെന്ന...

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം ഇന്നുനടക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം ഇന്നുനടക്കും. യോഗത്തില്‍ കോവിഡ്...

ബി ജെ പിയ്ക്ക് മുമ്പിൽ സമരം നടത്തിയ ആ ഒറ്റയാൾ പോരാളി ഇവിടെയുണ്ട്

കൊച്ചി: ചെങ്കൊടി കയ്യിലേന്തി നിര്‍ഭയം യുവമോര്‍ച്ചാ പ്രതിഷേധ പ്രകടനത്തിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളോടെ ഒറ്റക്കെത്തിയ സഖാവിനെ ഒടുവില്‍ കണ്ടെത്തി. ഇടപ്പള്ളി സ്വദേശിയായ രതീഷാണ് ആ ധീര...

തൃശൂർ: കയ്പമംഗലം മൂന്നുപീടികയിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന മൂന്നര കിലോ സ്വർണാഭരണങ്ങൾ കവർന്നു. തെക്ക് ഭാഗത്ത് പ്രവർത്തിക്കുന്ന ഗോൾഡ് ഹാർട്ട് ജ്വല്ലറിയിലാണ് മോഷണം നടന്നത്. ജ്വല്ലറിയുടെ ഒരു വശത്തെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നിട്ടുള്ളത്. ജ്വല്ലറിക്കകത്ത് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് നഷ്ടപ്പെട്ടിട്ടുള്ളത്. മോഷണം നടത്തിയതിന് ശേഷം ജ്വല്ലറിക്കകത്ത് മോഷ്ടാക്കൾ തെളിവുകൾ നശിപ്പിക്കുന്നതിനായി മുളക് പൊടി വിതറിയിട്ടുണ്ട്. ദേശീയപാതയോട് ചേർന്ന് പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ വലത് വശം പുല്ലുകൾ നിറഞ്ഞ് കാട് പിടിച്ച് കിടക്കുന്ന അവസ്ഥയിലാണ്. ഈ ഭാഗത്ത് കൂടെയാണ് മോഷ്ടാക്കൾ എത്തി ഭിത്തി തുരന്നിട്ടുള്ളത്. ഏകദേശം രണ്ടടിയോളം വലുപ്പത്തിലാണ് ഭിത്തി തുരന്നിരിക്കുന്നത്.

രാവിലെ 10 മണിയോടെ ജ്വല്ലറി തുറക്കാനെത്തിയ ഉടമ സലിമാണ് മോഷണം വിവരം ആദ്യം അറിയുന്നത്. ജ്വല്ലറി ഉടമ സലിമും, ഒരു ജീവനക്കാരനും മാത്രമാണ് കടയിലുണ്ടാകാറുള്ളത്.

ഇന്നലെ രാത്രി 9 മണിക്ക് ജ്വല്ലറി പൂട്ടി ഇരുവരും പോയിരുന്നു.ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ഫേമസ് വർഗീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും, വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.

Leave a Reply

Latest News

സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും

തിരുവനന്തപുരം : സർക്കാർ മുന്നോട്ടുവെച്ച സാലറി കട്ടിൽ സര്‍വീസ് സംഘടനകള്‍ ഇന്ന് നിലപാട് അറിയിക്കും. ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ട്രഷറിയില്‍ നിക്ഷേപിക്കുകയെന്ന...

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം ഇന്നുനടക്കും

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ചുചേർത്ത സംസ്ഥാന മുഖ്യമന്ത്രിമാരുടെയും ആരോഗ്യമന്ത്രിമാരുടെയും ഉന്നതതല യോഗം ഇന്നുനടക്കും. യോഗത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി നേരിടുന്ന ആറു സംസ്ഥാനങ്ങളിലെയും...

ബി ജെ പിയ്ക്ക് മുമ്പിൽ സമരം നടത്തിയ ആ ഒറ്റയാൾ പോരാളി ഇവിടെയുണ്ട്

കൊച്ചി: ചെങ്കൊടി കയ്യിലേന്തി നിര്‍ഭയം യുവമോര്‍ച്ചാ പ്രതിഷേധ പ്രകടനത്തിന് മുന്നിലേക്ക് മുദ്രാവാക്യം വിളികളോടെ ഒറ്റക്കെത്തിയ സഖാവിനെ ഒടുവില്‍ കണ്ടെത്തി. ഇടപ്പള്ളി സ്വദേശിയായ രതീഷാണ് ആ ധീര സഖാവ്. മറഞ്ഞിരിക്കുന്ന ഇദ്ദേഹത്തെപറ്റി യാതൊരു വിവരവുമില്ലെന്ന...

ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കും

മക്ക :ഉംറ തീര്‍ഥാടനം ഒക്​ടോബര്‍ നാല്​ മുതല്‍ പുനരാരംഭിക്കുന്നു.നാല്​ ഘട്ടമായി പുനസ്ഥാപിക്കുന്ന ഉംറയില്‍ ആഭ്യന്തര തീര്‍ഥാടകര്‍ക്ക്​ മാത്രമാണ് ആദ്യം​ അനുമതി. രാജ്യത്തുള്ള സ്വദേശികളും വിദേശികളുമായ തീര്‍ഥാടകര്‍ക്ക്​​ മാത്രം ഹറമിലെത്തി ഉംറ ചെയ്യാം. എന്നാല്‍...

ചൈ​നീസ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​നൊരുങ്ങി പാ​കി​സ്ഥാ​ന്‍

ഇ​സ്ലാ​മാ​ബാ​ദ്: ചൈ​ന​യി​ല്‍ നി​ര്‍​മി​ച്ച കോ​വി​ഡ് വാ​ക്സി​ന്‍റെ മൂ​ന്നാം​ഘ​ട്ടം പ​രീ​ക്ഷ​ണ​ത്തി​ന് പാ​കി​സ്ഥാ​ന്‍ ത​യ്യാ​റെ​ടു​ക്കു​ന്നു. സ​ന്ന​ദ്ധ​ത​യ​റി​യി​ച്ച 8,000 മു​ത​ല്‍ 10,000 വ​രെ ആ​ളു​ക​ള്‍​ക്കാ​ണ് വാ​ക്സി​ന്‍ ന​ല്‍​കു​ന്ന​ത്. ആ​റു മാ​സ​ത്തി​ന​കം അ​ന്തി​മ​ഫ​ലം ല​ഭ്യ​മാ​കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. അ​ത​നു​സ​രി​ച്ചാ​യി​രി​ക്കും ജ​ന​ങ്ങ​ള്‍​ക്ക്...

More News